കറുത്തമുന്തിരി ആവിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…ജാം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

പഴവർഗങ്ങൾ ഇഷ്ടപെടുന്നവരാണ് ഒട്ടുമിക്കവരും. അതിൽ പ്രധാനിയാണ് കറുത്ത മുന്തിരി. ഇത് വെച്ച് ഒരു അടിപൊളി വിഭവമാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിനായി കുരുവില്ലാത്ത കറുത്ത മുന്തിരിയാണ് ഉപയോഗിച്ചിരിക്കുന്നത്. കുരു ഇല്ലാത്ത മുന്തിരി ഇല്ലെങ്കിലും കുഴപ്പമില്ല. ഇനി നന്നായി മുന്തിരി കഴുകിയെടുത്തതിന് ശേഷം ഒരു ഇഡലി തട്ടിൽ വെച്ച് ആവി കേറ്റികൊടുക്കാം. ഒരു എട്ടു

മിനിറ്റ് ഇങ്ങനെ ആവിയിൽ മുന്തിരി വേവിച്ചെടുക്കാം. ഇങ്ങനെ വേവിച്ചെടുത്ത മുന്തിരി മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇങ്ങനെ നന്നായി അരച്ചുവെച്ചിരിക്കുന്ന മുന്തിരി നമ്മൾ തയാറാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിലേക്ക് അരിച്ചുഎടുക്കാം. അടുത്തതായി ഇതിലേക്ക് രണ്ട് വലിയ ടേബിൾ സ്പൂൺ കോൺഫ്‌ളവർ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായി ഒരു മുക്കാൽ

കപ്പോളം പഞ്ചസാര ചേർത്തു കൊടുക്കാം. അതുപോലെ തന്നെ ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇത് ഇനി ഒരു അഞ്ചാറു മിനിറ്റ് തിളപ്പിച്ചെടുക്കാം. അധികം സമയം എടുക്കാതെ ഇനി വീട്ടിൽ തന്നെ ജാം തയാറാക്കിയെടുക്കാം. കുട്ടികൾ വളരെ ഇഷ്ട്ടപെടുന്ന ഒന്നാണ് ജാം. അത് ഇനി വീട്ടിൽ തന്നെ തയാറാക്കിയെടുക്കാം യാതൊരുവിധ കെമിക്കൽസും ഇല്ലാതെ തന്നെ.

എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക. ഇഷ്ടപെട്ടാൽ വീഡിയോ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യാനും മറക്കല്ലേ…vedio credit : Ladies planet By Ramshi.

You might also like