സാന്ത്വനം താരങ്ങളുടെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കെല്ലാം ഏറെ ആകാംക്ഷയാണ്. സാന്ത്വനത്തിലെ അഞ്ജലിയായി എത്തുന്ന നടി ഗോപികക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഒരു സ്വകാര്യ യൂ ടൂബ് ചാനലിന് താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗോപിക എന്ന തന്റെ യഥാർത്ഥപേര് ഇപ്പോൾ പലരും മറന്നുപോയി എന്നാണ് താരം പറയുന്നത്. ഇപ്പോൾ എല്ലാവരും അഞ്ജലിയെന്നും അഞ്ജുവെന്നുമൊക്കെയാണ്
വിളിക്കുന്നത്. സാന്ത്വനം വീട്ടിലെ ഹാളിൽ ഷൂട്ട് ചെയ്യുന്ന ചില രംഗങ്ങളുണ്ട്. ആ രംഗങ്ങളിൽ മിക്കവാറും വീട്ടിലെ എല്ലാവരും തന്നെ ഉണ്ടാകും. സീൻ ഷൂട്ട് ചെയ്തുതുടങ്ങും മുമ്പ് എല്ലാവരും അങ്ങോടും ഇങ്ങോടും സംസാരവും ചിരിയും കളിയുമൊക്കെയാകും. അതൊക്കെ ഏറെ ആസ്വദിക്കുന്ന കാര്യങ്ങളാണ്. സജിനുമായി എപ്പോഴും വഴക്കിടാറുണ്ടെന്നും ഗോപിക പറയുന്നു. ‘ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കാണ്. അങ്ങോടും ഇങ്ങോടും പരസ്പരം ചൊറിയും.

ഷഫ്ന ചേച്ചിയാണ് ആ വഴക്ക് കണ്ട് സോൾവ് ചെയ്യാൻ വരുന്നത്.’ ഷൂട്ടിന്റെ ഇടവേളകളിൽ സജിനെ മിസ്സ് ചെയ്യാറുണ്ടോ എന്നും അവതാരകൻ ഗോപികയോട് ചോദിച്ചിരുന്നു. ‘അങ്ങനെയൊരു മിസ്സിംഗ് ഇല്ലാ….ഷൂട്ട് കഴിയുന്നതോടെ വീട്ടിലേക്ക് തിരിച്ചുപോകാല്ലോ എന്ന സന്തോഷമായിരിക്കും. മുമ്പ് അനിയത്തി തിരുവനന്തപുരത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ആൾക്ക് ഓൺലൈൻ ക്ളാസ് ആയിരുന്നു. ഇപ്പോൾ അത് മാറി’. സീരിയലിലെ ആദ്യരംഗം പതിനഞ്ച് തവണ
ടേക്ക് പോയി എന്നാണ് ഗോപിക പറയുന്നത്. ‘കബനി സീരിയലിൽ അഭിനയിച്ചതിന് ശേഷമാണ് സാന്ത്വനത്തിൽ എത്തുന്നത്. രണ്ട് കഥാപാത്രങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അങ്ങനെയാണ് ആദ്യരംഗം പതിനഞ്ച് തവണ ടേക്ക് പോയത്’. ഗോപികയുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ഏറെ താല്പര്യം കണ്ടെത്തുകയാണ് പതിവ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരാണ് താരത്തിനുള്ളത്. Santhwanam Anjali interview