നെയ്ചോറും ബീഫും പെരുന്നാളിന് ഉഷാറല്ലേ.!!രുചികരമായ നെയ്‌ച്ചോർ ഉണ്ടാക്കാം;കല്യാണപൊരേലെ അതെ രുചിയിൽ. |Ghee Rice Malabar Special Recipe Malayalam

Neychore Malabar Special Recipe Malayalam : നമ്മുടെയെല്ലാം വീടുകളിൽ വിശേഷ അവസരങ്ങളിലും അല്ലാതെയും ഉണ്ടാക്കുന്ന സ്ഥിര വിഭവങ്ങളിൽ ഒന്നായിരിക്കും നെയ്ച്ചോറ്. എന്നിരുന്നാലും നെയ്ച്ചോറിന്റെ രുചി ഇരട്ടിയാക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. വളരെ രുചികരമായ രീതിയിൽ എങ്ങിനെ നെയ്ച്ചോറ് തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.നെയ്ച്ചോറിന്റെ രുചി കൂടുതലായി ലഭിക്കണമെങ്കിൽ ജീരകശാല അരി തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.അരി നേരിട്ട് ഉപയോഗിക്കുകയാണ് എങ്കിൽ കുറഞ്ഞത് 20 മിനിറ്റ് എങ്കിലും വെള്ളത്തിൽ കുതിർത്തി വെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. അതല്ല വറുത്ത രീതിയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അരി കഴുകിയ ഉടനെ തന്നെ ഉപയോഗിക്കാവുന്നതാണ്.

നെയ്ച്ചോറ് ഉണ്ടാക്കാനായി ആദ്യം നാല് കപ്പ് അരി നല്ലതുപോലെ കഴുകി മാറ്റിവയ്ക്കണം. അതിനുശേഷം ഏഴ് വെളുത്തുള്ളി,8 പച്ചമുളക്, മൂന്ന് ചെറിയ കഷണം ഇഞ്ചി, മൂന്ന് ഏലക്ക, രണ്ട് ചെറിയ കഷണം പട്ട, നാല് ഗ്രാമ്പൂ എന്നിവയെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം നല്ല അടി കട്ടിയുള്ള ഒരു പാത്രം സ്റ്റൗ ഓണാക്കി അതിൽ വയ്ക്കാവുന്നതാണ്. പാത്രം ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് നാല് ടീ സ്പൂൺ നെയ്യ് , നാലു മുതൽ 5 ടീസ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ഒഴിച്ചു കൊടുക്കണം. അത് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഉള്ളി കനം

കുറച്ച് അരിഞ്ഞത് ഇട്ട് വറുത്തെടുക്കാം. ശേഷം രണ്ട് ടേബിൾ സ്പൂൺ അളവിൽ ഉണക്കമുന്തിരി, അല്പം കശുവണ്ടി എന്നിവ കൂടി വറുത്തെടുത്ത് മാറ്റി വക്കണം.അതേ പാത്രത്തിലേക്ക് അരിഞ്ഞു വെച്ചതിന്റെ ബാക്കി ഉള്ളി കൂടി ഇട്ട് ഒന്ന് വഴണ്ട് വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇട്ടുകൊടുക്കാവുന്നതാണ്. അതിന്റെ പച്ചമണം എല്ലാം മാറി തുടങ്ങുമ്പോൾ 6 കപ്പ് തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കാം. ഇത് നന്നായി തിളച്ചു വരുമ്പോൾ കുറച്ച് കറിവേപ്പില,2 ബേ ലീഫ് എന്നിവ കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം

ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ വെള്ളം തിളപ്പിക്കണം. തിളച്ചു തുടങ്ങിയാൽ എടുത്തു വച്ച അരി അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇടയ്ക്ക് അരി ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. കുറച്ചുനേരം അത് അടച്ച് വയ്ക്കുമ്പോൾ തന്നെ ഗീ റൈസ് റെഡിയാകുന്നതാണ്. സെർവ് ചെയ്യുന്നതിന് മുൻപായി റൈസിന് മുകളിൽ വറുത്തുവെച്ച ഉള്ളി, മുന്തിരി,അണ്ടിപ്പരിപ്പ് എന്നിവ വിതറി കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്താൽ സ്വാദിഷ്ടമായ ഗീ റൈസ് റെഡിയായി കഴിഞ്ഞു.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like