ഇനി വളരെ എളുപ്പത്തിൽ ഗ്യാസ് അടുപ്പ് വൃത്തിയാക്കി എടുക്കാം…ബർണർ ഇനി എന്നും പുതിയത് പോലെ!!!

അടുക്കള എന്നും പുതിയത് പോലെ വെക്കുക എന്നത് അത്ര എളുപ്പം ഉള്ള ഒരു കാര്യം അല്ല. എന്നാൽ അതിനെ കുറച്ചു കൂടി ഈസി ആക്കാൻ ഉള്ള ഒരു ടിപ്പ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അടുക്കളയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഗ്യാസ് ബർണർ ക്ലീൻ ചെയ്യുക എന്നത്. ഇത് എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കാം.

വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ ഇത് വൃത്തിയാക്കി എടുക്കാം. അതിനായി ഒരു പാത്രത്തിൽ വെള്ളം എടുക്കാം അതിലേക്ക് 3 ടേബിൾ സ്പൂൺ വിനാഗിരി, ഒരു നാരങ്ങയുടെ നീരും അതിന്റെ തൊണ്ടും വെള്ളത്തിലേക്കു ചേർത്ത കൊടുക്കാം അതിനുശേഷം ബേക്കിങ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത സൊല്യൂഷനിലേക്ക് ഒരു രാത്രി മുഴുവൻ ബർണർ ഇട്ടുവെക്കാം

അടുത്തതായി സ്റ്റീൽ റിംഗ്‌സ് ക്ലീൻ ചെയ്തെടുക്കാനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിലേക്ക് വിനാഗിരിയും നാരങ്ങ നീരും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം റിങ്ങിൽ നന്നായി തേച്ച് കൊടുത്തു 5 മിനിറ്റിനു ശേഷം വൃത്തിയാക്കി എടുക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഈ ഒരു സൊല്യൂഷൻ

വളരെ എഫക്റ്റീവ് ആയ ഒന്നാണ്.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക. 11ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും ഉപകാരപ്രദമായ ഈ വിദ്യ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ. vedio credit : Resmees Curry World

You might also like