ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…ഗ്യാസ് ഇനി ലാഭിക്കാം..നല്ല ക്ലിയർ തീയും കിട്ടും

നമ്മുടെ എല്ലാം അടുക്കളയിൽ പെട്ടന്ന് തന്നെ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ് ഗ്യാസും അടുപ്പുമായും ബന്ധപ്പെട്ടവ. ഇത് ഈസിയായി നമ്മുക്ക് തന്നെ ചെയ്യാൻ കഴിഞ്ഞാൽ പിന്നെ എളുപ്പമായില്ലേ.. ഗ്യാസ് അടുപ്പിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫ്ളയിം മഞ്ഞ നിറത്തിൽ കത്തുന്നതും വിട്ട് വിട്ട് കത്തുന്നതും. ഇതിനുള്ള പ്രധാന കാരണം ഗ്യാസ് വരുന്ന പൈപ്പിൽ കരട് കുടുങ്ങു്ന്നത് മൂലമാണ്. അതുകൊണ്ട് തന്നെ ഇത്

നമ്മുക്ക് ക്ലീൻ ചെയ്ത് എടുക്കുകയാണ് വേണ്ടത്. അതിനായി ആദ്യം ഗ്യാസ് റെ റെഗുലേറ്റർ ഓഫ് ആക്കി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ബർണർ സ്റ്റീൽ റൌണ്ട് എന്നിവ ഊരിമാറ്റി സ്റ്റവ് തിരിച്ച് വെച്ച് കണക്ഷൻ പൈപ്പുകൾ പരിശോധിക്കാം. ഇതിൽ വലിയ പൈപ്പിൽ ഒരു ഹോൾ കാണാൻ ആയി സാധിക്കും. അതിൽ ഒരു സേഫ്റ്റി പിന് ഉപയോഗിച്ചോ കോപ്പർ വയർ ഉപയോഗിച്ചോ വൃത്തിയാക്കി എടുക്കാം. ചെറിയ പ്രശ്നങ്ങൾ

മാത്രമാണ് ഇങ്ങനെ മാറ്റാൻ കഴിയുന്നത്.ഇങ്ങനെ ചെയ്തതിനു ശേഷവും പ്രശനം പരിഹരിക്കപ്പെട്ടില്ല എങ്കിൽ തീർച്ചയായും ഗ്യാസ് സ്റ്റവ് സെർവീസിനു കൊടുക്കുക തന്നെ വേണം. ഗ്യാസ് ഫ്ളയിം എപ്പോഴും ബ്ലൂ കളറിൽ ആണ് കത്തേണ്ടത്. ഗ്യാസ് ഫ്ളൈമിൽ വരുന്ന ഈ വ്യതിയാസം ഗ്യാസ് ഉപയോഗിക്കുന്നതിന്റെ അളവും കൂട്ടുന്നു അതുകൊണ്ട് തന്നെ ഇത് വളരെ വേഗം തന്നെ പരിഹരിക്കപ്പെടേണ്ടുന്ന ഒരു പ്രശ്നം തന്നെയാണ്.

ഇങ്ങനെ എപ്പോഴും ക്ലിയർ ആയി ഇരുന്നാൽ നമ്മൾ ഉപയോഗിക്കുന്ന പത്രങ്ങളിൽ കരി പിടിക്കുകയുമില്ല. കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. vedio credit : Rasmees Curry World. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഇനേബിൾ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

You might also like