Fried Rice Recipe : ഒരു തവണ ഇതൊന്ന് ഉണ്ടാക്കി നോക്കൂ! ഇങ്ങനെ ഉണ്ടാക്കുന്നതിന്റെ രുചി അറിഞ്ഞാൽ പിന്നെ നിങ്ങൾ വിടില്ല; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും. വേറെ ലെവൽ രുചി! ഇതിന് ആദ്യമായി ഒരു കപ്പ് അരി എടുക്കുക. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ അല്പം നീളമുള്ള ബസ്മതി റൈസ് ആണ് ഏറ്റവും നല്ലത്. ഇത് നന്നായി കഴുകി വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക.
അതിനുശേഷം അരി വെക്കാൻ പാകത്തിനുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിനകത്തേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. തിളച്ചു വരു മ്പോൾ ഇതിലേക്ക് അൽപം ഉപ്പ് 2 ടേബിൾ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം നന്നായി തിളച്ചു കഴിഞ്ഞ് കഴുകി മാറ്റി വച്ചിരിക്കുന്ന അരി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഫ്രൈ ഡ്രൈസ് ഉണ്ടാക്കുമ്പോൾ അരി ഏകദേശം 90 ശതമാനം മാത്രമേ വേകാൻ പാടുള്ളൂ.
അല്ലെങ്കിൽ അവസാനം മിക്സ് ചെയ്യുന്ന സമയത്ത് അരി പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. അരി ഏകദേശം 90% ആകുമ്പോൾ തന്നെ അതിലെ വെള്ളം ഊറ്റി കളഞ്ഞു തണുക്കാനായി വയ്ക്കുക. ഇതേ സമയം തന്നെ മറ്റൊരു പാൻ അടുപ്പിലേക്ക് വച്ച് അല്പം എണ്ണയൊഴിച്ച് അതിലേക്ക് അല്പം കുരുമുളക് പൊടി ചേർക്കുക. പൊടിയുടെ പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. നന്നായി ചിക്കി എടുക്കുക.
അതിനുശേഷം ഇതേ പാനിലേക്ക് അല്പം ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ബീൻസ് വട്ടത്തിൽ അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതേസമയംതന്നെ എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങളാക്കി ഇതിനൊപ്പം തന്നെ വഴറ്റുക. ബാക്കി വിവരങ്ങൾക്ക് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. Fried Rice Recipe Credits : sruthis kitchen