Fridge Cleaning Tips : നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് ദിനംപ്രതിയോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ നിർബന്ധമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ്. പലപ്പോഴും ഫ്രിഡ്ജിൽ വയ്ക്കുന്ന കറികളും മീൻ, ഇറച്ചി മുതലായവയുടെ വെള്ളമോ രക്തമയമോ ഒക്കെ വീണ് നമ്മുടെ ഫ്രിഡ്ജ് അഴുക്കാകുന്നത് മിക്കപ്പോഴും നടക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ താഴെ കാണുന്ന
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരിക്കലെങ്കിലും നിങ്ങൾ ചെയ്താൽപിന്നീട് നിങ്ങൾക്ക് ഫ്രിഡ്ജ് വൃത്തിയാക്കുക എന്ന ഭാരപ്പെട്ട പണി നിഷ്പ്രയാസം ഇല്ലാതെയാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ ചെയ്യേണ്ടതും എന്നാൽ ശ്രദ്ധ വേണ്ടതുമായ ഒരു കാര്യമാണ് ഇത്.അതിനായി നമുക്ക് ആദ്യം തന്നെ വീട്ടിൽ സാധനങ്ങളും മറ്റും വാങ്ങിവരുന്ന പ്ലാസ്റ്റിക് കവർ എടുക്കാവുന്നതാണ്. യാതൊരു പണച്ചെലവും ഇല്ലാതെ നമ്മുടെ
കഠിന പരിശ്രമം വേണ്ട ഒരു ജോലി ലഘൂകരിക്കാവുന്നതാണ്. പ്ലാസ്റ്റിക് കവർ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കീറി എടുത്ത ശേഷം ഫ്രിഡ്ജിന്റെ തട്ടുകളിൽ വയ്ക്കാവുന്നതാണ്. അതിനുശേഷം കറികളോ മീനോ ഇറച്ചിയോ ഒക്കെ വയ്ക്കുകയാണ് എങ്കിൽ ഫ്രിഡ്ജ് പെട്ടെന്ന്
അഴുക്കാകുന്നത് നമുക്ക് തടയാൻ കഴിയും. ഫ്രിഡ്ജിലെ ഹോളുകളും മറ്റും അടയാതെ സൂക്ഷിക്കുക മാത്രമാണ് ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.അതിന് കാരണം ഫ്രിഡ്ജിന്റെ തണുപ്പ് ഇല്ലാതെയാകുന്നു എന്നത് ഒഴിവാക്കുന്നതിനാണ്. ഇതിനോടൊപ്പം തന്നെ വീഡിയോ തുടർന്ന് കാണുകയാണ് എങ്കിൽ നിങ്ങളെ അടുക്കളയിൽ സഹായിക്കുന്ന എളുപ്പത്തിലുള്ള രണ്ട് ടിപ്പുകൾ കൂടി പരിചയപ്പെടാം. Fridge Cleaning Tips