Fish Fry Masala Recipe : വറുത്ത മീന്‍ എന്ന്പറയുമ്പോൾ തന്നെ കഴിക്കാനായി ഓടിയെത്തും എല്ലാവരും, അത്രയും ഇഷ്ടമാണ് മീൻ വറുത്തത്. പക്ഷേ അത് ശരിയായ രീതിയിൽ വറുക്കണം. ചിലപ്പോഴൊക്കെ മീൻ വറുത്തതിനും അതിന്റെ അത്ര സ്വദിൽ വീട്ടിൽ കഴിക്കാൻ സാധിക്കാറില്ല, പക്ഷെ ഹോട്ടലിൽ കഴിക്കുന്ന മീൻ വറുത്തതിന് അതിഭീകരമായ സ്വദും ഇത് എന്തുകൊണ്ടാണ് ഈ ഒരു സ്വാദ് നമുക്ക് വീട്ടിൽ കിട്ടാത്തത്, എന്ന് ചിന്തിക്കുന്നുണ്ടാവും.
അങ്ങനെ ഒരു സ്വാദ് കിട്ടുന്നതിന് കുറച്ച് ചേരുവകൾ കൂടി ചേർക്കേണ്ടിവരും അത്എ എന്താണ് എന്നാണ്ഇ ന്നിവിടെ നമ്മൾ തയ്യാറാക്കി നോക്കുന്നത്. മസാലകൾ എപ്പോഴും ചേർക്കേണ്ട പോലെ ചേർത്താൽ മാത്രമേ ഏതൊരു കറിയും രുചികരമായി മാറുകയുള്ളു. മീൻ വറുത്തത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ജീരകം എന്നിവ നന്നായി അരച്ച്
പേസ്റ്റാക്കി എടുത്ത് നന്നായി ക്ലീൻ ചെയ്തു വെച്ചിട്ടുള്ള മീനിലേക്ക് ചേർത്തു കൊടുക്കാം. അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി, നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, ഇത്രയും ചേർത്ത് നന്നായി കുഴച്ചതിനു ശേഷം ഒരു 15 മിനിറ്റ് ഇത് മാറ്റിവയ്ക്കുക. ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്കു,റച്ച് കറിവേപ്പിലയും, അതിലേക്ക് ചേർത്ത് മീൻ ഓരോന്നായിട്ട് അതിനു മുകളിലായിട്ട്
വെച്ച് ചെറിയ തീയിൽ നന്നായിട്ട് മൊരിയിച്ചെടുക്കുക. വളരെ രുചികരവും ഹോട്ടലിൽ കിട്ടുന്ന അതെ സ്വാദാണ് ഈ മീൻ വറുത്തതിന് ഇത്മ മാത്രം മതി ഊണ് കഴിക്കാൻ അപ്പൊ എല്ലാവരും ട്രൈ ചെയ്തു നോക്കൂ. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലെ. Fish Fry Masala Recipe credits : Fathimas Curry World