ഇവനാണ് എന്റെ ലോകം 💓 ഇവനാണ് എനിക്ക് എല്ലാം 😍😘 ഞങ്ങളുടെ കുഞ്ഞ് രാജകുമാരന് ഇന്ന് ഒന്നാം പിറന്നാൾ 😍😍 ജൂനിയർ ചീരുവിന് ആശംസകളുമായി ആരാധകരും

സമൂഹമാധ്യമങ്ങളേയും ആരാധകരേയും എല്ലാം ഒരുപോലെ വിഷമിപ്പിച്ച വേർപാട് ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം. മേഘ്ന ഗർഭിണിയായി ഇരിക്കവേയാണ് അവിചാരിതമായി ചിരഞ്ജീവിയുടെ മരണം സംഭവിച്ചത്. എന്നാലിപ്പോൾ ചീരുവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും രക്ഷപ്പെട്ടു വരികയാണ് താരം. ജൂനിയർ ചീരുവിന്റെ വരവാണ് മേഘ്നയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്

എന്നു തന്നെ പറയാം. വളരെയധികം ഫാൻസ് ഉള്ള ഒരാൾ കൂടിയാണ് ജൂനിയർ ചീരു. അതുകൊണ്ട് തന്നെ തന്റെ കുഞ്ഞിന്റെ വിശേഷങ്ങളൊക്കെ മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകനാണ് ഇപ്പോൾ തന്റെ ലോകം എന്ന ചിന്താഗതിയാണ് താരത്തിന് ഉള്ളത്. റയാൻ രാജ് സർജ എന്നാണ് മേഘ്ന തൻറെ മകന് പേര് നൽകിയിരിക്കുന്നത്.മകനൊത്തുള്ള ചെറിയ ചെറിയ നിമിഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം

ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. തൻറെ കുട്ടികുറുമ്പന് ഒരായിരം ഉമ്മകൾ വെച്ചുകൊണ്ടാണ് താരം ആ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ന് റയാൻ രാജിന്റെ ഒന്നാം പിറന്നാൾ ആണ്. ഇതിൻറെ ചിത്രമാണ് താരമിപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയർ ചീരുവിന് ആശംസകളുമായി നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

മകൻ ജനിച്ചത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒക്ടോബർ 22നായിരുന്നു റയാൻ ജനിച്ചത്. അതേ ദിവസം തന്നെയാണ് മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും വിവാഹ നിശ്ചയം നടന്നത് എന്ന പ്രത്യേകതയും താര കുടുംബത്തിന് കൂടുതൽ മധുരം നൽകുന്നതാണ്. റയാൻ എന്ന പേര് മേഘ്ന പത്താം മാസത്തിൽ തന്നെ ഇട്ടിരുന്നു എങ്കിലും ഇന്നും എല്ലാവരും റയാനെ വിളിക്കുന്നത് ജൂനിയർ ചീ എന്ന് തന്നെയാണ്. ഈ സന്ദർഭത്തിൽ ആരാധകർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന മറ്റൊരു കാര്യവും ഉണ്ട്. ചീരുവിനായി മേഘ്ന സിനിമയിലേക്ക് വീണ്ടും കടന്നു വരുന്നു എന്നത് തന്നെയാണ്.തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രണ്ടാം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

You might also like