പുതിയ ലുക്കിൽ നീലു : എരിവും പുളിയും ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിനെയും നീലുവിനെയും ഇവരുടെ മക്കളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചതും. കണ്ണീർ പരമ്പരകളിൽ നിന്നെല്ലാം വളരെ വേറിട്ടു നിന്ന ഉപ്പും മുളകും 2015 ൽ ആണ് ആരംഭിച്ചത്, 1200 ഓളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും കുറെ നാളുകൾക്ക് മുൻപ് പെട്ടെന്ന് നിർത്തി വെക്കുകയായിരുന്നു. ബാലുവും കുടുംബവും ‘എരിവും പുളിയും’ എന്ന മറ്റൊരു

പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു എന്ന വിവരം കുറച്ച് നാളുകൾക്ക് മുൻപ് പുറത്ത് വന്നതാണ്. ഇപ്പോഴിതാ ഈ പാരമ്പരയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. നീലുവായി പ്രേക്ഷകർക്ക് സുപരിചിതയായ നിഷ സാരംഗ് പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. കാപ്പിപ്പൊടി നിറത്തിലുള്ള മുടിയും, കറുത്ത ഡ്രെസ്സുമിട്ട് ചിരിച്ചുകൊണ്ടുള്ള ചിത്രമാണ് നിഷ പങ്കുവെച്ചിരിക്കുന്നത്. ഉപ്പും മുളകും

പരമ്പരയിൽ നിന്ന് ലെച്ചു മടങ്ങിയപ്പോൾ പ്രേക്ഷകരെല്ലാം നിരാശയിൽ ആയിരുന്നു. എന്നാൽ എരിവും പുളിയും പരമ്പരയിൽ ജൂഹിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. സീ കേരള ചാനലിൽ ആയിരിക്കും എരിവും പുളിയും സംപ്രേക്ഷണം ചെയ്യുന്നത്. നിഷ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന്റെ പുറകിലായി ബാലു, ലെച്ചു, ശിവാനി, കേശു, വിഷ്ണു എന്നിവരും നിക്കുന്നത് കാണാം. വളരെ രസകരമായ കമെന്റുകളും ഈ ചിത്രത്തിന് വന്നുകൊണ്ടിരിക്കുകയാണ്.

ദിവസങ്ങൾക്കു മുൻപ് നിഷയും ജൂഹിയും ഒരുമിച്ചുള്ള ചിത്രവും പുറത്തു വന്നിരുന്നു. ജൂഹിയെ ചേർത്തുപിടിച്ചുകൊണ്ട് വളരെ സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയുള്ള ചിത്രമാണ് നിഷ പങ്കുവെച്ചിരുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമം ഏറ്റെടുത്തതും.

Rate this post
You might also like