കാണുമ്പോൾ ഭീകരൻ… ഉണ്ടാക്കാനോ? നല്ല എളുപ്പം… കഴിക്കാനോ? രുചികരം… | Egg Roll Recipe Malayalam

Egg Roll Recipe Malayalam : എന്താണ് ഈ കാണുമ്പോൾ ഭീകരനും ഉണ്ടാക്കാൻ എളുപ്പവും കഴിക്കാൻ രുചികരവുമായ സാധനം എന്നല്ലേ? മറ്റൊന്നുമല്ല. നമ്മുടെ സ്വന്തം മുട്ട റോൾ. എഗ്ഗ് റോൾ വേണം എന്ന് കുട്ടികൾ പറയുമ്പോൾ നമ്മൾ ഒന്നുകിൽ ബേക്കറിയിൽ പോയി വാങ്ങും. ഇല്ലെങ്കിൽ സൊമാറ്റോയിലോ സ്വിഗിയിലോ ഓർഡർ ചെയ്യും. ഇതൊന്നുമല്ലാതെ വീട്ടിൽ ഉണ്ടാക്കാൻ ആരും മെനക്കെടാറില്ല.

എന്നാൽ ഈ വീഡിയോ കണ്ടാൽ നമ്മൾ പിന്നെ എഗ്ഗ് റോൾ വീട്ടിൽ തന്നെ ഉണ്ടാക്കും.ആദ്യം മൂന്ന് കപ്പ്‌ മൈദ എടുക്കുക. മൈദയ്ക്ക് പകരം ഗോതമ്പു പൊടി വേണമെങ്കിലും എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ആവശ്യത്തിനു ഉപ്പ്, അൽപ്പം നെയ്യ് എന്നിവ ചേർക്കുക. എന്നിട്ട് വെള്ളം കുറേശ്ശേ ഒഴിച്ച് കുഴയ്ക്കണം. ഈ മാവിനെ നെയ്യ് സ്പ്രെഡ് ചെയത് 30 മിനിറ്റ് അടച്ചു വയ്ക്കണം.

അതിന് ശേഷം ആറായിട്ട് മുറിച്ച് ഉരുളയാക്കി എണ്ണയും മൈദയും തൂകി പരത്തുക. എന്നിട്ട് ഇതിനെ മാവ് ഉരുട്ടി എടുക്കണം. ശേഷം എണ്ണയും മൈദയും തൂവി റോൾ ആക്കുക. എന്നിട്ട് വീണ്ടും എണ്ണ തേച്ച് റെസ്റ്റ് ചെയ്യണം.നമുക്ക് ആറു റോൾ കിട്ടും.ഇനി 6 മുട്ട എടുത്ത് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് അടിച്ചു വയ്ക്കുക.

ഒരു സവാള നീളത്തിൽ അരിഞ്ഞു ഉപ്പും നാരങ്ങാ നീരും ചേർത്ത് ഞരടുക.ഒരു ചെറിയ ക്യാരറ്റ്, ഒരു ക്യാപ്‌സിക്കം, ഒരു തക്കാളി, രണ്ട് പച്ചമുളക്, അര സ്പൂൺ വീതം കുരുമുളക്, മുളക്പൊടി, ചെറിയ ജീരകം, ചാട്ട് മസാല എന്നിവ ഇതിലേക്ക് ചേർക്കുക. ഒപ്പം നാരങ്ങാ നീര് / വിനാഗിരി, മല്ലിയില എന്നിവ കൂടി ചേർക്കണം.

റോൾ പരത്തി ചുട്ടതിന് ശേഷം ചൂട് പാനിൽ കുറച്ച് മുട്ടയൊഴിച്ചു പരത്തണം. ഉടനെ തന്നെ പൊറോട്ടയും അതിന്റെ മുകളിൽ ഇടുക. ഇത് വെന്തതിന് ശേഷം മയോണൈസും കെച്ചപ്പും മുകളിൽ ഉള്ള ഫില്ലിങ്‌സും നിറച്ചിട്ട് റോൾ ആക്കി കഴിക്കാം.പറയുമ്പോൾ ഒത്തിരി ഉണ്ടെങ്കിലും ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ഈ എഗ്ഗ് റോൾ ഉണ്ടാക്കാൻ. വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണുക.

You might also like