ബേക്കറി രുചിയിൽ ഇനി മുട്ട പഫ്സ് വീട്ടിൽ തയ്യാറാക്കാം.!!ഇത്ര എളുപ്പമായിരുന്നോ?ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Egg Puffs Easy Recipe Malayalam

Egg Puffs Easy Recipe Malayalam : സ്നാക്കുകളിൽ കഴിക്കാൻ ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും മുട്ട പഫ്സ്. ബേക്കറികളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ എങ്ങനെ മുട്ട പഫ്സ് വീട്ടിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ആദ്യം തന്നെ പഫ്സിന് ആവശ്യമായ ഡോ തയ്യാറാക്കണം. അതിനായി രണ്ട് കപ്പ് മൈദയിലേക്ക്, ആവശ്യത്തിന് ഉപ്പും,നാല് ടേബിൾ സ്പൂൺ അളവിൽ സൺഫ്ലവർ ഓയിലും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി

കുഴച്ചെടുക്കുക. മാവ് നല്ലതുപോലെ കുഴച്ചെടുത്ത ശേഷം നീളത്തിൽ ആക്കി ചെറിയ ഉണ്ടകളുടെ വലിപ്പത്തിൽ കട്ട് ചെയ്തെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുത്ത് തയ്യാറാക്കിവെച്ച മാവിന്റെ ഉണ്ടകൾ ഓരോന്നായി കൈകൊണ്ട് വട്ടത്തിൽ പരത്തി എണ്ണയിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ വയ്ക്കുക. അതിന് മുകളിലായി ഒരു പ്ലാസ്റ്റിക് റാപ്പ് ചുറ്റികൊടുത്ത് 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി വക്കണം.ഈയൊരു സമയം കൊണ്ട് പഫ്സിലേക്ക് ആവശ്യമായ മസാല തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച്

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കനം കുറച്ച് അരിഞ്ഞുവെച്ച വലിയ ഉള്ളി, പച്ചമുളക്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, കറിവേപ്പില, അതോടൊപ്പം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ അര ടീസ്പൂൺ അളവിലും, ഗരം മസാല കാൽ ടീസ്പൂൺ അളവിലും,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ രണ്ടു മുതൽ മൂന്ന് ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മസാല ഒന്ന് സെറ്റായി കഴിയുമ്പോൾ അതിലേക്ക് അല്പം മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് തന്നെ പഫ്‌സിലേക്ക് ആവശ്യമായ മുട്ട കൂടി പുഴുങ്ങി മാറ്റിവയ്ക്കാം. ശേഷം ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് വയ്ക്കണം.

നേരത്തെ തയ്യാറാക്കി വെച്ച മാവെടുത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ വട്ടത്തിൽ പരത്തി കൊടുക്കുക. ശേഷം മാവ് നാലായി മടക്കി ഫില്ലിംഗ്സ് വെച്ച് മുട്ടയുടെ പകുതി കൂടി കട്ട് ചെയ്ത് വെച്ച് നന്നായി മടക്കണം. അതിനുമുകളിൽ മുട്ടയുടെ വെള്ള ബ്രഷ് ചെയ്തു കൊടുക്കുക.ശേഷം ഒന്നുകിൽ പ്രീഹീറ്റ് ചെയ്തു വെച്ച ഓവനിലോ അതല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം ഉപ്പിട്ട് സ്റ്റൗവിലോ വെച്ച് പ്രീഹീറ്റ് ചെയ്തെടുത്ത ശേഷം അതിലേക്ക് പഫ്സിന്റെ മാവ് വെച്ച് 20 മിനിറ്റ് കൊണ്ട് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ മുട്ട പഫ്സ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like