റവയും മുട്ടയും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ 😍😍 നാലുമണി കട്ടനൊപ്പം പൊളിയാ.!! പാത്രം കാലിയാകുന്ന വഴി അറിയില്ല 😋👌

Whatsapp Stebin

Egg Kebabs recipe : റവയും മുട്ടയും കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി നാലുമണി പലഹാരമാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി ഒരു കപ്പ് റവ, മൂന്ന് പുഴുങ്ങിയ മുട്ട, പച്ചമുളക് രണ്ടെണ്ണം, ഇഞ്ചി ചെറുതായി അരിഞ്ഞത്, ഉപ്പ്, രണ്ട് കപ്പ് വെള്ളം, ആവശ്യത്തിന് കറിവേപ്പില, ഒരു മീഡിയം സൈസ് സവാള അരിഞ്ഞത് എന്നിവയാണ്. ആദ്യമായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടായ ശേഷം

അതിലേക്ക് എണ്ണ ഒഴിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പാനിലേക്ക് ഇട്ട് നന്നായി ഇളക്കുക. സവാള നല്ല മൃദുവായി കിട്ടാൻ അതിലേക്ക് അല്പം ഉപ്പ് ചേർത്ത് ഇളക്കുക. ഏകദേശം 3 മിനിറ്റ് തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ സവാള നന്നായി സോഫ്റ്റ് ആയി കിട്ടും. ശേഷം ഇതിലേക്ക് റവ വേവിക്കുന്നതിനായി 2 കപ്പ് വെള്ളമൊഴിക്കുക. വെള്ളം തിളച്ചു വരുന്ന സമയത്ത് റവ ഇട്ട്

നന്നായി ഇളക്കുക. റവ അല്പാല്പമായി ഇട്ടുവേണം ഇളക്കാൻ. അല്ലെങ്കിൽ അത് കട്ടപിടിച്ച അവസ്ഥയിലാവും. അതിനുശേഷം മൂന്നു മുട്ട നന്നായി ഗ്രേറ്റ് ചെയ്ത് എടുത്തത് ഇതിലേക്ക് ചേർത്ത് വീണ്ടും ഇളക്കുക. ചേരുവ എല്ലാം കൂടി ചേർത്ത് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. അടുത്തതായി നമുക്ക് ആവശ്യമുള്ള ഷേപ്പിൽ ഇത് ഉരുട്ടി എടുക്കാം. ഉരുളകളായി എടുക്കുന്ന റവയും മുട്ടയും ചേർന്ന മിശ്രിതത്തെ ബ്രെഡിന്റെ

പൊടിയിലേക്ക് എട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പിലേക്ക് വെച്ച് എണ്ണ ചൂടായശേഷം ഓരോ ഉരുളകളും എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് കോരി എടുക്കാം. സ്വാദിഷ്ടമായ നാലുമണി പലഹാരം ചൂടോടുകൂടി വിളമ്പാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..credit : Izzah’s Food World

Rate this post
You might also like