മുട്ട കൊണ്ട് അച്ചാർ 😋😋 അതും ആരും വിചാരിക്കാത്ത രീതിയിലും രുചിയിലും👌👌

ഇന്ന് നമുക്ക് വിത്യസ്‌തമായ രീതിയിൽ ഒരു അച്ചാർ ഉണ്ടാക്കിയാലോ. നമ്മൾ മീൻ ഉപയോഗിച്ച് അച്ചാർ ഉണ്ടാകുന്നത് പോലെ മുട്ട വെച്ച് അച്ചാർ എങ്ങിനെ ഉണ്ടാക്കാം എന്ന് നോകാം. ഇതിനായി അഞ്ചു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്കു കുറച്ചു ഉപ്പും കാൽ tsp മഞ്ഞൾ പൊടിയും ഒരു tsp കുരുമുളക് പൊടിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കുക.

ശേഷം ഇത് ആവി കെറ്റി വേവിച്ചെടുക്കാം. ഒരു പത്തു മിനിറ്റ് കൊണ്ടൊക്കെ മുട്ട നന്നായി വെന്തു കിട്ടുന്നതാണ്. മുട്ട പൊന്തി വരാൻ സാധ്യത ഉണ്ട്. ഇത് വേണ്ട ശേഷം ചെറുതായി കട്ട്‌ ചെയ്‌തു എടുക്കാം. വെന്തേ എന്ന് അറിയാനായി ഒരു സ്പൂൺ കൊണ്ടോ ടൂത് പിക്ക് കൊണ്ടോ കുത്തി നോക്കാവുന്നതാണ്.ശേഷം ഇത് മസാല ചേർത്ത് വറുത്തെടുകാം.

ഇതിനായി ഒരു പാൻ ചൂടാക്കി രണ്ടു tsp കടുക് ചൂടാക്കി എടുക്കാം. ചൂടായി വരുമ്പോൾ മൂന്ന് കഷ്ണം പട്ട കൂടി ചേർക്കാം. കടുക് പൊട്ടി തുടങ്ങുബോൾ അര tsp ഉലുവ ചേർക്കാം. ഇത് ഒരു മിക്സിയുടെ ജാറിൽ ആക്കി പൊടിച്ചെടുക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന മുട്ട വറുത്തെടുക്കുക.

മുട്ട വറുത്ത ശേഷം ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വയറ്റി എടുക്കുക. ഇതിലേക്കു ഒരു tsp മല്ലിപൊടി രണ്ടു tsp മുളക് പൊടി അര tsp ഗരം മസാല പൊടി ചേർത്ത് ചൂടാക്കി ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന പൊടി ഇടുക. ശേഷം അച്ചാർ ഉണ്ടാകുന്ന രീതി വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത് എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ.

You might also like