
മുറ്റം അടിക്കാൻ ഇനി കുനിയണ്ടാ, ചൂല് വേണ്ടാ..കുപ്പി മതി.!! | Easy way to clean courtyard with bottle

Easy way to clean courtyard with bottle : മുറ്റമടിക്കൽ മിക്ക വീട്ടമ്മമാർക്കും താല്പര്യമില്ലാത്ത ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് നടുവേദന പൊലുള്ള പ്രശ്നങ്ങൾ ഉള്ളവർക്കെല്ലാം ചൂലുപയോഗിച്ച് കുനിഞ്ഞു നിന്ന് മുറ്റമടിക്കുക വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്.
മുറ്റമടിക്കുന്ന ഈയൊരു സാധനം ഉണ്ടാക്കിയെടുക്കാനായി ആവശ്യമായിട്ടുള്ളത് 6 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളാണ്. ആദ്യം ഓരോ ബോട്ടിൽ ആയി എടുത്ത് അതിന്റെ ക്യാപ്പിന്റെ ഭാഗവും താഴെ ഭാഗവും കട്ട് ചെയ്ത് നടുഭാഗം മാത്രമാക്കി എടുക്കുക. ശേഷം ഒരു കത്രിക ഉപയോഗിച്ച് എല്ലാം ബോട്ടിലുകളും മടക്കി സൈഡ് ഭാഗം തൊട്ട് ചെറിയ ഗ്യാപ്പിട്ട് കട്ട് ചെയ്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ബാക്കിയുള്ള ബോട്ടിലുകൾ കൂടി കട്ട് ചെയ്ത് മാറ്റി വയ്ക്കുക.
അതിനു ശേഷം ഒരു നീളമുള്ള കമ്പെടുത്ത് അതിന്റെ അടി ഭാഗത്ത് ഒരു ചെറിയ കഷണം ആണി ഉപയോഗിച്ച് ഫിക്സ് ചെയ്ത് കൊടുക്കുക. അതല്ലെങ്കിൽ തുടക്കാൻ വാങ്ങിയ പഴയ കോലും ഉപയോഗിക്കാവുന്നതാണ്. കട്ട് ചെയ്തു വെച്ച ഓരോ പ്ലാസ്റ്റിക് ബോട്ടിൽ ആയി എടുത്ത് അതിൽ അല്പം സൂപ്പർഗ്ലൂ അല്ലെങ്കിൽ ഗ്ലു ഗൺ ഉപയോഗിച്ച് പശ തേച്ച് ഒട്ടിച്ച് പിടിപ്പിക്കുക. എല്ലാ മുറിച്ചു വെച്ച പീസുകളിലും ഇത്തരത്തിൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു സെല്ലോ ടേപ്പ് എടുത്ത് ചുറ്റും നല്ലതുപോലെ ചുറ്റി കൊടുക്കുക. അല്ലെങ്കിൽ അടിച്ചു വാരുമ്പോൾ
പ്ലാസ്റ്റിക് അഴിഞ്ഞു വീഴാനുള്ള സാധ്യത കൂടുതലാണ്. ശേഷം, ഇതുപയോഗിച്ച് എവിടെ വേണമെങ്കിലും എളുപ്പത്തിൽ ക്ലീൻ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും കുനിയാതെ തന്നെ മുറ്റമെല്ലാം വൃത്തിയാക്കി എടുക്കാനായി സാധിക്കുകയും ചെയ്യും.മുറ്റത്തെ ഇലകളെല്ലാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കുകയും ആവാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.