പാറ്റ പല്ലി ഒക്കെ കണ്ടം വഴിയോടും; ഇ ട്രിക്ക് മാത്രം അറിഞ്ഞാൽ മതി.!! | Easy Way To Avoid Lizard and Cockroach

Easy Way To Avoid Lizard and Cockroach : എല്ലാ വീടുകളിലും സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാറ്റ,പല്ലി എന്നിവയുടെ ശല്യം. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം!പാറ്റ പോലുള്ള ജീവികളുടെ ശല്യം

ഒഴിവാക്കാനായി വീട്ടിലുള്ള വസ്തുക്കൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ചതും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂൺ വീക്സും അല്പം ചൂടുവെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ പാറ്റ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്.

അതല്ലെങ്കിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പനിക്കൂർക്കയുടെ ഇലയും പാറ്റ ശല്യം ഇല്ലാതാക്കാനായി ഉപയോഗിക്കാവുന്നതാണ്. അതിനായി പനിക്കൂർക്കയുടെ ഇല പറിച്ചെടുത്ത് പാ റ്റവരുന്ന ഇടങ്ങളിലെല്ലാം ഇട്ട് കൊടുക്കാവുന്നതാണ്. അലമാരയുടെ ഉൾവശം, പഴങ്ങൾ സൂക്ഷിക്കുന്ന ഭാഗം എന്നിവിടങ്ങളിൽ എല്ലാം ഈ ഒരു രീതി പരീക്ഷിക്കുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്.

ഇങ്ങിനെ ചെയ്യുന്നത് വഴി യാതൊരു ദോഷഫലങ്ങളും ഉണ്ടാവുന്നുമില്ല.അതല്ലെങ്കിൽ പണ്ടു മുതലേ നമ്മളെല്ലാം വീടുകളിൽ തുടർന്നു വരുന്ന ഒരു രീതിയായ പാറ്റ ഗുളിക ഉപയോഗപ്പെടുത്തിയും പാറ്റ ശല്യം പാടെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. അതിനായി പാറ്റ ഗുളിക നേരിട്ട് ഉപയോഗിക്കുന്നതിന് പകരമായി ചെറിയ തരികളായി പൊടിച്ചെടുക്കാം. അതിനു ശേഷം ഫോട്ടോകൾ,പ്രതിമകളുടെ ഭാഗങ്ങൾ, അലമാര എന്നിവിടങ്ങളിൽ എല്ലാം ഈ ഒരു പൊടി വിതറി കൊടുക്കാവുന്നതാണ്. എന്നാൽ കുട്ടികളുള്ള വീടുകളിലും അലർജി പോലുള്ള അസുഖങ്ങൾ അനുഭവിക്കുന്ന ആളുകൾ ഉള്ള വീടുകളിലും ഈയൊരു രീതി പരീക്ഷിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like