10 മിനുറ്റിൽ അരിപൊടി കൊണ്ട് നല്ല പഞ്ഞിപോലുള്ള നെയ്യപ്പം ഉണ്ടാക്കാം.!! | Easy Tasty Neyyappam Recipe Malayalam

Easy Tasty Neyyappam Recipe Malayalam : നെയ്യപ്പം ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്? എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണയായി അരി കുതിർത്താൻ വെച്ച് അരച്ചെടുത്ത് പിന്നെയും കുറച്ചുനേരം മാവ് റസ്റ്റ് ചെയ്യാൻ വെച്ചതി നുശേഷം മാത്രമേ നെയ്യപ്പം തയ്യാറാക്കാനായി സാധിക്കുകയുള്ളൂ. എന്നാൽ അതൊന്നും ചെയ്യാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല സോഫ്റ്റ്‌ നെയ്യപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മധുരത്തിന് ആവശ്യമായ ശർക്കര, ഒരു കപ്പ് അളവിൽ അരിപ്പൊടി, അരക്കൊപ്പ് റവ, നെയ്യ്, തേങ്ങാക്കൊത്ത്, കറുത്ത എള്ള്, ഏലയ്ക്കാപ്പൊടി, ഒരു പിഞ്ച് ഉപ്പ്, എണ്ണ ഇത്രയും സാധനങ്ങളാണ്.ആദ്യം തന്നെ ശർക്കരപ്പാനി തയ്യാറാക്കാനായി ഒരു പാനിൽ വെള്ളവും,ശർക്കരയച്ചും ഇട്ട് നല്ലതുപോലെ ഉരുക്കി എടുക്കുക. ശേഷം ശർക്കരപ്പാനി അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് എടുത്തു വച്ച അരിപ്പൊടി,ഏലക്ക പൊടിച്ചത്, ഉപ്പ്

എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ശർക്കരപ്പാനി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.അതിനുശേഷം അപ്പത്തിലേക്ക് ആവശ്യമായ തേങ്ങാക്കൊത്ത് വറുത്തെടുക്കണം. അതിന് ഒരു പാൻ അടുപ്പത്ത് വെച്ച് ഒരു ടീസ്പൂൺ അളവിൽ നെയ്യൊഴിച്ച് കൊടുക്കുക, അതിലേക്ക് എള്ളും തേങ്ങാക്കൊത്തും ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. തയ്യാറാക്കി വെച്ച മാവിലേക്ക് ഈ ഒരു

കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.അത്യാവശ്യം കട്ടിയുള്ള പരിവത്തിലാണ് മാവ് വേണ്ടത്. ശേഷം അപ്പം വറുക്കാൻ ആവശ്യമായ പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഒരു തവി മാവ് അതിലേക്ക് ഒഴിച്ചു കൊടുക്കുക. മാവ് നന്നായി പൊന്തി വെന്ത് കഴിഞ്ഞാൽ രണ്ടുവശവും മറിച്ചിട്ട് വേണം അപ്പം ഉണ്ടാക്കിയെടുക്കാൻ. ഇപ്പോൾ നല്ല രുചികരമായ നെയ്യപ്പം തയ്യാറായിക്കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like