റാഗി ഉണ്ടോ!? എങ്കിൽ രാവിലെ ഇനി എന്തെളുപ്പം.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; | Easy Ragi Recipe

Easy Ragi Recipe : എല്ലാദിവസവും ദോശയും ഇഡ്ഡലിയും മാത്രം കഴിച്ച് മടുത്ത വർക്ക് വളരെ ഹെൽത്തിയായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പലർക്കും താൽപര്യമില്ല.

കാരണം ചെറിയ രീതിയിലുള്ള ചവർപ്പുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ യാതൊരു ചവർപ്പും ഇല്ലാതെ തന്നെ വീട്ടിലുള്ള എല്ലാവർക്കും ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു റാഗി ഹെൽത്ത് ഡ്രിങ്ക് ആണ് ഇവിടെ ഉണ്ടാക്കുന്നത്. അതിനായി രണ്ട് ടേബിൾ സ്പൂൺ അളവിൽ റാഗി പൊടി ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ അലിയിച്ചെടുക്കുക. അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.

വെള്ളം നന്നായി തിളച്ചു വരുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. റാഗി നന്നായി തിളച്ച് കുറുകി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. റാഗിയുടെ കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ടും, ഒരു പഴവും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ കപ്പ് പാലും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. തണുത്ത പാലാണ് ഉപയോഗിക്കുന്നത് എങ്കിൽ രുചി കൂടുതൽ ലഭിക്കുന്നതാണ്.

വീണ്ടും ഒരു മുക്കാൽ കപ്പ് പാൽ കൂടി റാഗിയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇത് സെർവ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ ഏതെങ്കിലും കളർ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ഹെൽത്തി ആയ റാഗി ഡ്രിങ്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Remya’s food corner

You might also like