കൊള്ളാം!ഇത്രയും കാലം ഈ അടുക്കള നുറുങ്ങുകളൊക്കെ അറിയാതെ പോയല്ലോ.!! | Easy Kitchen Tips Malayalam

Whatsapp Stebin

Easy Kitchen Tips Malayalam : വീട്ടിൽ ഏത് ഭാഗത്ത് തിരിഞ്ഞാലും ജോലിയാണ്. മിക്ക വീട്ടമ്മമാരുടെയും വലിയ ഒരു പരാതി ആണ് ഇത്. ചില പൊടിക്കൈകൾ അറിഞ്ഞിരുന്നില്ല പിന്നെ ആരും ഒരു പരാതിയും പറയുകയില്ല. വീട്ടുജോലികൾ പെട്ടെന്ന് തീർന്നാൽ ആർക്കാണ് പരാതി അല്ലേ. ഉദാഹരണത്തിന് നമ്മൾ യാത്രകൾ പോയി വന്നു കഴിഞ്ഞാൽ ട്രോളി ബാഗ് അലമാരയുടെ മുകളിലോ കട്ടിലിന്റെ

അടിയിലോ ഒക്കെ വയ്ക്കുകയാണ് പതിവ്. അടുത്ത് യാത്ര പോവുമ്പോൾ മാത്രമേ നമ്മൾ ഈ ബാഗ് പുറത്ത് എടുക്കുകയുള്ളു. അപ്പോഴേക്കും ഇതിൽ ആകെ പൊടി പിടിച്ചിട്ടുണ്ടാവും. ധൃതി വച്ച് പായ്ക്ക് ചെയ്യുമ്പോൾ ആവും ഇതു പോലെ പൊടി പിടിച്ച ബാഗ് കൂടി തുടയ്‌ക്കേണ്ടി വരുക.എന്നാൽ വീഡിയോയിൽ കാണുന്നത് പോലെ ഒരു ടീ ഷർട്ട്‌ ഉപയോഗിച്ച് മൂടി വച്ചാലോ?

ആവശ്യമുള്ള സമയത്ത് ഈ മൂടിയ തുണി ഊരി എടുത്താൽ മാത്രം മതി. അഞ്ചു മിനിറ്റ് എടുക്കുന്ന സ്ഥലത്ത് വെറും അഞ്ചു സെക്കന്റ്‌ കൊണ്ട് പണി കഴിയും. ഇത് പോലെ ഉളള ചില നുറുങ്ങു വിദ്യകൾ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്.തീരാറായ സോപ്പ് സാധാരണ ആയിട്ട് സോപ്പ് പെട്ടിയുടെ അടിയിൽ അടിഞ്ഞു പോവുകയാണ് പതിവ്.

അതുമല്ലെങ്കിൽ നമ്മൾ വെറുതെ എടുത്തു കളയും. ഇനി മുതൽ ഇങ്ങനെ സോപ്പ് കഷ്ണങ്ങൾ കളയുന്നതിന് പകരം ഒരു പാത്രത്തിലേക്ക് ഇട്ടിട്ട് അൽപം ഡെറ്റോളും വെള്ളവും ക്ളോറക്സും ചേർത്ത് ചൂടാക്കണം. ഇതിനെ ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റണം.ഇതിനെ തണുത്തതിന് ശേഷം എടുത്താൽ സിങ്ക് ഒക്കെ കഴുകാൻ എടുക്കാം. ഇത് പോലെ മിക്സിയുടെ ജാറിലെ നാറ്റം മാറാനുള്ള ടിപ്പും മറ്റു ചില അടുക്കള നുറുങ്ങുകളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

You might also like