നിങ്ങൾ ഇതുവരെ എവിടെയും കേൾക്കാത്ത അറിവുകൾ; ഇനി അടുക്കളപ്പണി എളുപ്പമാക്കാം.!! | Easy Kitchen Tips Malayalam

Whatsapp Stebin

Easy Kitchen Tips Malayalam : സാധാരണ വീട്ടമ്മമാർക്ക് ഉള്ള ഒരു പരാതി ആണ് അടുക്കള പണി എത്രയെടുത്താലും തീരില്ല എന്നത്. അടുക്കള പണി തീർന്നാൽ തന്നെ വീട്ടുജോലി ഏകദേശം തീർന്നു എന്നാണ്. എന്നാൽ ഈ പണികൾ എളുപ്പം ചെയ്യാനായിട്ട് ചില നുറുങ്ങുകൾ ഉണ്ടെങ്കിലോ? ജോലികൾ എളുപ്പം തീർത്തിട്ട് ഇഷ്ടമുള്ള പുസ്തകം വായിക്കാനോ കുറച്ചു സമയം കിടന്ന് ഉറങ്ങാനോ ഒരു ഗ്ലാസ്‌ ചായ സ്വസ്ഥമായി ഇരുന്ന് കുടിക്കാനോ ഒക്കെ സമയം കിട്ടും.

അത്‌ തന്നെ ആണല്ലോ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതും. അങ്ങനെ ഉള്ള വീട്ടമ്മമാർക്ക് ഉള്ള ഇരുപത്തി രണ്ട് അടുക്കള നുറുങ്ങുകൾ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ ഉള്ളത്.കടലയും പയറുമൊക്കെ തലേ ദിവസം കുതിർക്കാൻ മറന്നു പോയാൽ ഒരു കാസറോൾ എടുത്ത് അതിൽ ആവശ്യമായ കടല എടുത്തിട്ട് നല്ല തിളച്ച വെള്ളം ഒഴിച്ച് കുറച്ചു സമയം അടച്ചു വയ്ക്കണം. അങ്ങനെ ചെയ്‌താൽ കടല ആയാലും പയർ ആയാലും ഒക്കെ നല്ലത്

പോലെ കുതിർന്നിട്ടുണ്ടാവും.ചെറുനാരങ്ങ വാങ്ങി ഫ്രിഡ്ജിൽ വച്ചാൽ കുറച്ച് നാൾ കഴിയുമ്പോൾ ഇവയിൽ നിന്നും നീരെല്ലാം വറ്റിയിരിക്കുന്നത് കാണാൻ സാധിക്കും. ഇത് തടയാനായിട്ട് ഓരോ നാരങ്ങയും പ്രത്യേകമായി പേപ്പറിൽ പൊതിഞ്ഞു സിപ് ലോക്ക് കവറിൽ ആക്കി ഫ്രിഡ്ജിൽ വയ്ക്കണം.നിലത്ത് വീഴുന്ന എണ്ണയോ നെയ്യോ ഒക്കെ തുടച്ചു വൃത്തിയാക്കുക

എന്നത് ശ്രമകരമായ ജോലിയാണ്. ഇത് തുടച്ചെടുത്ത് കഴിഞ്ഞ് ആ തുണി കഴുകുന്നത് അതിലേറെ ബുദ്ധിമുട്ട് ഉള്ള കാര്യവും. അത്‌ ഒഴിവാക്കാനായി ഇത് പോലെ എണ്ണ വീണയിടത്ത് കുറച്ച് ടാൽകം പൗഡർ ഇടുക. അതിന് ശേഷം ഒരു ടിഷ്യൂ പേപ്പറോ ന്യൂസ്‌പേപ്പറോ വച്ച് തുടച്ചെടുത്താൽ മാത്രം മതി.ഇതു പോലെയുള്ള അനവധി അടുക്കള നുറുങ്ങുകളാണ് ഇതോടൊപ്പം ഉള്ള വിഡിയോയിൽ കാണിക്കുന്നത്.

You might also like