ഓണ പലഹാരമായ ‘കളിയടക്ക എളുപ്പത്തിൽ തയ്യാറാക്കുന്നവിധം.!! | Easy Kaliyadakka Recipe

Easy Kaliyadakka Recipe : ഓണ വിഭവങ്ങൾ ഏറെയുണ്ടെങ്കിലും പല ഇടങ്ങളിലും ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കളിയടയ്ക്ക. പണ്ടുകാലം തൊട്ടു തന്നെ ഓണത്തിന് കളിയടയ്ക്ക ഉണ്ടാക്കുന്നത് ഒരു പതിവാണ്. എന്നാൽ നല്ല ക്രിസ്പായ രീതിയിൽ കളിയടക്ക ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

കളിയടക്ക ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ ഒരു കപ്പ് അളവിൽ തരിയില്ലാതെ വറുത്തെടുത്ത അരിപ്പൊടി, ഒരു ടീസ്പൂൺ ജീരകം, അര കപ്പ് തേങ്ങ, ഉപ്പ്, വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് തേങ്ങയും, ജീരകവും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനു ശേഷം എടുത്തു വച്ച അരിപ്പൊടിയിലേക്ക് ഈയൊരു കൂട്ട് കുറേശേയായി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം.

ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് കട്ടിയുള്ള മാവിന്റെ രൂപത്തിലേക്ക് പൊടിയെ ആക്കിയെടുക്കണം. തയ്യാറാക്കിവെച്ച മാവിലേക്ക് അല്പം വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഉരുട്ടി വെച്ച ഉരുളകൾ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഇളം ബ്രൗൺ നിറത്തിലാണ് കളിയടക്ക ഉണ്ടാക്കിയെടുക്കേണ്ടത്. നല്ലതുപോലെ ക്രിസ്പായി കഴിഞ്ഞാൽ വറുത്ത് കോരാവുന്നതാണ്.

ഇപ്പോൾ രുചികരമായ കളിയടക്ക റെഡിയായി കഴിഞ്ഞു. കുട്ടികൾ ഉൾപ്പെടെ എല്ലാവരും പ്രായഭേദമന്യേ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ഇത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഓണത്തിന് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ കളിയടക്ക തയ്യാറാക്കി എടുക്കാനും സാധിക്കും. മാവിന്റെ കൺസിസ്റ്റൻസി ശരിയാണോ എന്നകാര്യം പരിശോധിച്ചു വേണം ഉണ്ടാക്കാൻ. അല്ലെങ്കിൽ നല്ലതുപോലെ കൃസ്പായി കിട്ടണമെന്നില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Kaliyadakka Recipe

You might also like