
നത്തോലി ഒരു ചെറിയ മീനല്ല; നെത്തോലി എളുപ്പത്തിൽ എങ്ങനെ ക്ലീനാക്കാം.ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ.!! | Easy Fish Cleaning Tips

Easy Fish Cleaning Tips : നമ്മുടെ വീട്ടിൽ മഴക്കാലമായി കഴിഞ്ഞാൽ അടുപ്പിൽ തീ കത്തിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് തെങ്ങിൽ നിന്നും വീഴുന്ന കൊതുമ്പ്. എന്നാൽ ഇത് പലപ്പോഴും കെട്ടിവെച്ച് പിന്നീട് എടുക്കുമ്പോൾ അത് നിറയെ ക്ഷുദ്രജീവികൾ നിറഞ്ഞിരിക്കുന്നത് കാണാൻ കഴിയും. ചിലപ്പോഴൊക്കെ ഇത് ജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തികൾ മനുഷ്യന് നേരെ ചെയ്യുകയും ചെയ്തേക്കാം.
എന്നാൽ ഈ സാഹചര്യത്തിൽ എങ്ങനെ കൊതുമ്പ് യാതൊരു ജീവിയുടെയും ഇടപെടൽ ഇല്ലാതെ വൃത്തിയായി വീട്ടിൽ സൂക്ഷിക്കാം എന്നാണ് ആദ്യം നോക്കാൻ പോകുന്നത്.അതിന് ഓരോ കൊതുമ്പിന്റെയും നടുഭാഗം ഒന്ന് മുറിച്ച് കൊടുക്കുന്നത് നന്നായിരിക്കും. വീഡിയോയിൽ കാണുന്നതുപോലെ മുറിച്ച ശേഷമാണ് കൊതുമ്പ് കെട്ടി സൂക്ഷിക്കുന്നത് എങ്കിൽ എത്ര കാലം കഴിഞ്ഞാലും ജീവികളുടെ ഉപദ്രവത്തിൽ നിന്ന് നമുക്ക് ഇതിനെ മാറ്റി നിർത്താൻ കഴിയും.
അടുത്തതായി നോക്കാൻ പോകുന്നത് എങ്ങനെ നത്തോലി വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം എന്നാണ്. ഓരോ നാട്ടിലും പല ഭാഷകളിൽ അറിയപ്പെടുന്ന ഈ മീൻ ഒരുപാട് ആരോഗ്യം പ്രധാനം ചെയ്യുന്ന ഒന്നാണ്. കാൽസ്യത്തിന്റെ ഉറവിടം ആയതുകൊണ്ട് തന്നെ ഗർഭിണികൾ ഉൾപ്പെടെയുള്ളവർ നത്തോലി കഴിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും.എങ്ങനെ ഇത് വളരെ പെട്ടെന്ന് കഴുകിയെടുക്കാം എന്ന് നോക്കാം…
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നത്തോലിയുടെ വയറുഭാഗം ഒന്ന് ഞെക്കി കൊടുക്കാം. അപ്പോൾ ഇതിനുള്ളിലെ അഴുക്കൊക്കെ പുറത്തേക്ക് വരുന്നത് കാണാൻ കഴിയും. ഈ സാഹചര്യത്തിൽ തന്നെ മീനിന്റെ തലഭാഗം കൂടി നീക്കം ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ മീൻ കഴുകി എടുക്കുവാൻ കഴിയും. ഇതുപോലെ തന്നെയുള്ള കൂടുതൽ ടിപ്പുകൾ കാണാൻ വീഡിയോ കണ്ടു നോക്കൂ…