ബേക്കറി രുചിയിൽ ഓവനില്ലാതെ.!! ഈസി തേങ്ങ ബൺ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.. | Easy Coconut Bun Recipe

Easy Coconut Bun Recipe : നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള കുറച്ച് സാധനങ്ങൾ വെച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ അടിപ്പൊളിയായിട്ടുള്ള തേങ്ങ ബണിന്റ റെസിപ്പി നോക്കിയാലോ ആദ്യം തന്നെ ഒരു ചെറിയ ഗ്ലാസ് ലേക്ക് 1/2 ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, 1/2 ടേബിൾ സ്പൂൺ പഞ്ചസാരയും 1/2 ടേബിൾസ്പൂൺ ഇളം ചൂടുവെള്ളവും ചേർത്ത് കുറച്ച് സമയം മാറ്റിവെക്കുക.

ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് 1/4 കപ്പ് പാൽ, 3 ടേബിൾ സ്പൂൺ കോഴിമുട്ട അടിച്ചത്, ആവിശ്യത്തിന് ഉപ്പും, 1 കപ്പ് മൈദപ്പൊടിയും ചേർത്തതിനു ശേഷം നേരത്തെ ഉണ്ടാക്കിയ യിസ്റ്റന്റെ ചേരുവയും കൂട്ടി നന്നായി മാവ് കുഴച്ചെടുത്തതിനു ശേഷം 2 ടേബിൾ സ്പൂൺ നെയ്യും ഡാൾഡയും ചേർത്ത് ഒരു തവണ കൂടി കുഴക്കുക. ഒരു രണ്ട് മണിക്കൂർ കുഴച്ചു വെച്ച മാവ് മാറ്റി വെക്കുക. ഒപ്പം തന്നെ മാവിലേക്ക് ചേർക്കാനുള്ള

തേങ്ങ മിക്സ് തയ്യാറാക്കണം. അതിനു വേണ്ടി ഒരു പാത്രം എടുക്കണം അതിലേക്ക് 3/4 കപ്പ് തേങ്ങ, മുധുരത്തിനു അനുസരിച്ച് പഞ്ചസാര, കറുത്ത മുന്തിരി, കശുവണ്ടി, എന്നിവ ചേർത്ത് നന്നായി തിരുമിയ ശേഷം ഒരു ഏലക്കയും രണ്ടുനുള്ള് നല്ല ജീരകം പെടിച്ചതുക്കൂടി തിരുമി വെച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്ത് ഒരു തവണക്കൂടി തിരുമിയെടുക്കുക. രണ്ട് മണിക്കൂർ കഴിഞ്ഞതിനു ശേഷം കുഴച്ച് വെച്ചിരിക്കുന്ന മാവ് രണ്ട്

ഭാഗമാക്കി ഒരിഞ്ച് കട്ടിയിൽ പരത്തിയെടുക. അതിനുശേഷം പരത്തിയ മാവ് ഒരു ട്രയുടെ മുകളിലായി വെക്കുക. അതിലേക്ക് തേങ്ങ മിക്സ് ചേർത്തതിനു ശേഷം പരത്തി വെച്ചിരിക്കുന്ന രണ്ടാമത്തെ മാവും അതിന്റെ മീതെ വെച്ചതിനു ശേഷം ഇരുവശങ്ങളും തേങ്ങ മിക്സ് പുറത്തേക്ക് പോവത്ത വിധം ചേർത്ത് വെക്കുക. എന്നിട്ട് 30 മിനിറ്റ് കൂടി ഒരു തുണി കൊണ്ട് മാവ് മൂടിവെക്കുക. ശേഷം എങ്ങനയെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Easy Coconut Bun Recipe credit : Chitroos recipes

You might also like