ഇസ്തിരിയിടാതെ തുണിയിലെ ചുളിവ് മാറ്റാം ഇങ്ങനെ; ഏതുതരത്തിലുള്ള വസ്ത്രവും മടക്കാനുള്ള എളുപ്പവഴികളും പരിചയപ്പെടാം.!! | Easy Cloth Folding Tips

Easy Cloth Folding Tips : സാധാരണ വീട്ടമ്മമാർക്കുള്ള ഏറ്റവും വലിയ പരാതിയാണ് തുണി മടക്കിവെച്ചത് അലങ്കോലമാക്കി ഇടുന്നു എന്നത്. പലരും ഏറെ സമയം എടുത്തായിരിക്കും തുണി മടക്കി ഷെൽഫിൽ വയ്ക്കുന്നത്. എന്നാൽ അടിയിൽ നിന്ന് ഒരു തുണി എടുക്കുമ്പോൾ മുകളിലിരിക്കുന്ന തുണികൾ എല്ലാം ചുരുണ്ടു കൂടുകയോ നിലത്ത് വീണ് മടക്ക് നഷ്ടപ്പെട്ടു പോവുകയും ഒക്കെ ചെയ്യാം.

ഇതിനൊക്കെയുള്ള പ്രതിവിധിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതോടൊപ്പം തന്നെ എങ്ങനെ തേക്കാതെ തുണിയിലെ ചുളിവ് മാറ്റി അത് വൃത്തിയായി വെക്കാമെന്നും നമുക്ക് നോക്കാം.ആദ്യം തന്നെ തുണിയിലെ ചുളവു മാറ്റി തേക്കാതെ അതെങ്ങനെ വൃത്തിയായി വെക്കാം എന്ന് നോക്കാം. ഇതിനായി നമുക്ക് വേണ്ട തുണി മുണ്ട്, സാരി അവയിൽ ഏതെങ്കിലും

ആണെങ്കിൽ അത് ചുളവ് മാറ്റി കൈകൊണ്ട് ഒന്ന് മടക്കിയെടുത്ത ശേഷം നമ്മൾ കിടക്കുന്ന കട്ടിലിൽ മെത്തയുടെ അടിയിൽ ഒന്ന് വെച്ചു കൊടുത്താൽ മതി. ഇങ്ങനെ വെക്കുമ്പോൾ തുണിയിലെ ചുളവ് മാറും എന്ന് മാത്രമല്ല കരണ്ട് ചാർജും നമുക്ക് ലാഭിക്കാൻ സാധിക്കും.എപ്പോഴും ഉപയോഗിക്കാത്ത തുണിയാണെങ്കിൽ അത് ഒരു കവറിൽ ഇട്ടശേഷം വെക്കുകയാണ്

എങ്കിൽ പൊടി അടിക്കുന്നതിൽ നിന്ന് നമുക്ക് തുണിയെ രക്ഷിക്കാൻ പറ്റും. ശേഷം എങ്ങനെയാണ് ഓരോ തരത്തിലുമുള്ള തുണികൾ മടക്കുന്നത് എന്ന് നോക്കാം. ചുരിദാർ, ഷർട്ട്, അടിവസ്ത്രം തുടങ്ങി നമുക്ക് വേണ്ടതെല്ലാം വളരെ എളുപ്പത്തിൽ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മടക്കിയെടുക്കാം. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ തുണി അടിയിൽ നിന്ന് എടുക്കുമ്പോൾ ബാക്കി തുണി നിലത്ത് വീഴുകയാണ് എങ്കിൽ പോലും അതിൻറെ മടക്ക് ഇല്ലാതാവുകയോ ചുളിവ് വീഴുകയോ ഒന്നുമില്ല.

You might also like