ഉറങ്ങാൻ പോകുന്നതിന് മുൻപ് വെളുത്തുള്ളി ടോയ്‌ലെറ്റിൽ ഇട്ട് നോക്കൂ രാവിലെ ഉണർന്നാൽ കാണാം മാജിക്.!! | Easy Cleaning Tips Malayalam

Easy Cleaning Tips Malayalam : മിക്ക വീടുകളിലും തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് അടുക്കള,ബാത്റൂം പോലുള്ള ഭാഗങ്ങൾ വൃത്തിയാക്കുക എന്നത്. വളരെയധികം ഫലപ്രദമായി വീടിന്റെ പല ഭാഗങ്ങളും വൃത്തിയാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ഐഡിയകൾ മനസ്സിലാക്കാം.

അടുക്കളയിൽ ചതക്കാനായി ഉപയോഗിക്കുന്ന കല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു ചെറുനാരങ്ങ നല്ലതു പോലെ പിഴിഞ്ഞ് എല്ലാ ഭാഗത്തും ഒഴിച്ച് കൊടുക്കാവുന്നതാണ്. അതുപോലെ ഇറച്ചി ഉണ്ടാക്കി കഴിഞ്ഞാൽ കുക്കറിന്റെ അടിഭാഗത്ത് പിടിച്ച കറ പൂർണമായും കളയാനായും, സ്മെൽ പോകാനുമായി കുക്കറിൽ അല്പം വെള്ളം ഒഴിച്ച് അതിൽ പുളി, അല്ലെങ്കിൽ വിനാഗിരി, നാരങ്ങാനീര് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഒഴിച്ച്

നല്ലതുപോലെ തിളപ്പിച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. ബേക്കിംഗ് സോഡ, പുളി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കാതിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. മൊബൈൽ ഫോണിന്റെ സ്ക്രീൻ വൃത്തിയാക്കാനായി അല്പം പെർഫ്യൂം മുകളിൽ സ്പ്രേ ചെയ്തു ഒരു തുണി ഉപയോഗിച്ച് തുടച്ചു കൊടുത്താൽ മതിയാകും.

പാചകം ചെയ്യുന്നതിനിടയ്ക്ക് അടുപ്പിൽ പാൽ തൂവി പോകാതിരിക്കാനായി പാൽപ്പാത്രത്തിന് ഉള്ളിൽ ഒരു ബൗൾ ഇട്ടു വയ്ക്കുകയോ, അല്ലെങ്കിൽ മുകളിൽ ഒരു തവി വെച്ചു കൊടുക്കുകയോ ചെയ്താൽ മതി. ബാത്റൂമിലെ ദുർഗന്ധം ഒഴിവാക്കുന്നതിനും രോഗാണുക്കളെ കൊല്ലാനുമായി ഒരു പാത്രത്തിൽ വെളുത്തുള്ളി ചതച്ച് ഇട്ട വെള്ളം നല്ലതു പോലെ തിളപ്പിച്ച ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് പത വരുമ്പോൾ ഓഫ് ചെയ്യുക.

ശേഷം നന്നായി തണുപ്പിച്ച് അത് രാത്രി കിടക്കുന്നതിന് മുൻപായി ടോയ്‌ലറ്റിൽ ഒഴിച്ചു കൊടുത്താൽ മതി. നാച്ചുറലായി വീടിന്റെ എല്ലാ ഭാഗങ്ങളും വെട്ടി തിളങ്ങാനായി തിരഞ്ഞെടുക്കാവുന്ന രണ്ട് പ്രൊഡക്ടുകൾ ആണ് എർത്ത് മസ്ക്, എർത്ത് എച്ച്എസ്ആർ എന്നിവ. ഇത്തരം രീതികൾ പരീക്ഷിക്കുന്നത് വഴി തീർച്ചയായും വീട് വൃത്തിയാക്കലിന്റെ ജോലിഭാരം കുറയ്ക്കാനായി സാധിക്കും.

You might also like