അരി പുട്ടുകുറ്റിയിൽ ഇതുപോലെ ചെയ്തു നോക്കൂ.!! | Easy Breakfast Recipe

Easy Breakfast Recipe : നമ്മളിൽ പലരും അറിയാതെ പോയ ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇനി കാലത്തെ തന്നെ എന്തുണ്ടാക്കും എന്ന് ആശങ്കപ്പെട്ട് നിൽക്കുന്ന അമ്മമാർക്ക് ഇതാ ഒരു സൂത്രം. ഇതിനായി ആദ്യം ഒരു ബൗളിൽ 250 ഗ്രാം ജീരകശാല അരി എടുക്കുക. പകരം നിങ്ങൾക്ക് ഏത് പച്ചരി വേണമെങ്കിലും എടുക്കാവുന്നതാണ്.

ശേഷം ഇത് നന്നായി മൂന്നോ നാലോ പ്രാവശ്യം കഴുകിയെടുക്കുക. ശേഷം ഈ അരി നമ്മൾ പുട്ടുകുറ്റിയിലേക്കിട്ട് ഒന്ന് ആവി കൊള്ളിച്ചെടുക്കണം. നമുക്ക് ഈ അരി കുതിർത്തിയെടുക്കേണ്ട ആവശ്യമൊന്നുമില്ല. കഴുകിയ ഉടനെ തന്നെ ആവി കയറ്റിയെടുക്കാം.

അത്കൊണ്ട് തന്നെ ഈ പുട്ടിന് അരിയുടെ നല്ലൊരു ഫ്ലേവർ തന്നെ ഉണ്ടാകും. വെള്ളം തിളച്ച ശേഷം പുട്ടുകുറ്റി വച്ച് ആവി കയറ്റിയെടുക്കാം. നന്നായിട്ട് ആവി വന്നതിന് ശേഷം ഒന്നര രണ്ട് മിനിറ്റോളം വച്ചതിന് ശേഷം എടുത്ത് മാറ്റിയാൽ മതിയാവും. നല്ലപോലെ ആവി വന്ന ശേഷം പുട്ട്‌ കുറ്റിയിലെ അരി ചൂടാറാനായി ഒരു പാത്രത്തിലേക്ക് മാറ്റുക.

സാധാരണ പുട്ട് കുത്തുന്നത് പോലെ കുത്തിയാൽ ഇത് പുറത്ത് വരില്ല. കത്തി കൊണ്ടോ മറ്റോ മുകളിൽ ചെറുതായൊന്ന് കുത്തി കൊടുക്കണം. അങ്ങനെ കുറച്ച് കുറച്ചായി ഇതൊരു പാത്രത്തിലേക്ക് മാറ്റാം. അവസാനം ബാക്കിൽ ഒന്ന് കുത്തിക്കൊടുത്താൽ ചില്ലോടെ തന്നെ അരി മുഴുവനായും പുറത്തേക്ക് വരും. ഇനി നമുക്കിതൊന്ന് പരത്തിയിട്ട് ചൂടാറാനായി മാറ്റി വെക്കാം.അരി പുട്ടുകുറ്റിയിലിട്ട് ഉണ്ടാക്കുന്ന ഈ പുട്ട് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കണ്ടേ… വീഡിയോ കാണാം…

You might also like