ബാക്കിയായ ചോറ് വെറുതെ കളയല്ലേ ഇതുപോലെ ചെയ്തു നോക്കൂ.!! | Easy Breakfast Recipe
Easy Breakfast Recipe : എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവമാണ് പൂരി. എന്നാൽ പൂരി ഉണ്ടാക്കുമ്പോൾ അതിൽ പിടിക്കുന്ന എണ്ണ നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഇതിനായി നമ്മൾ ചോറ് വയ്ക്കുമ്പോൾ ബാക്കി വരുന്ന ചോറ് മാത്രം മതി. അതെങ്ങനെ എന്നല്ലേ? താഴെ കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കൂ.തലേ ദിവസത്തെ ചോറ് രണ്ട് ഗ്ലാസ്സ് എടുക്കണം. അതേ ഗ്ലാസിൽ ഒന്നര
ഗ്ലാസ്സ് ഗോതമ്പു മാവ് എടുക്കണം. ഇതിലേക്ക് കാൽ ഗ്ലാസ്സ് റവ ചേർക്കണം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇതെല്ലാം കൂടി നന്നായി ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കണം..ഇത് ഒരുപാട് കുഴയ്ക്കുക ഒന്നും വേണ്ട. ചെറുതായി ഒന്ന് കുഴച്ചിട്ട് പൂരിക്ക് വേണ്ടി ചെറിയ ഉരുളകളാക്കുക. ഇതിനെ എല്ലാം പരത്തി എടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ഓരോ പൂരി ആയിട്ട് പൊരിച്ചെടുക്കുക.
ഈ പൂരിക്കൊപ്പം കഴിക്കാൻ ഒരു പട്ടാണി കടല കറിയും കൂടി ആയാലോ? അതിനായി കുറച്ചു പട്ടാണി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ കുറച്ചു ജീരകം, പെരുംജീരകം, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവ വറുത്തെടുക്കണം. ഇതിലേക്ക് അൽപ്പം തേങ്ങ ഇട്ട് ഒന്ന് വറുക്കണം.ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ചേർക്കണം.
ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചിട്ട് അൽപം ജീരകം, പെരുംജീരകം, ഏലയ്ക്ക എന്നിവ ഇട്ടതിനു ശേഷം സവാളയും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയും ഇട്ട് വഴറ്റിയിട്ട് തേങ്ങാകൂട്ട് അരച്ചതും കൂടി ചേർക്കുക. ഒപ്പം കുതിർത്തു വച്ചിരിക്കുന്ന പട്ടാണിയും ചേർത്ത് വച്ചതിന് ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വയ്ക്കുക. മൂന്നു വിസ്സിൽ വന്നതിന് ശേഷം തുറന്നു നോക്കുക. ഇതിലേക്ക് മല്ലിയിലയും കൂടി ചേർക്കുക. പൂരിയ്ക്കൊപ്പം കഴിക്കാൻ വേണ്ട കറി തയ്യാർ. അപ്പോൾ വീഡിയോ എല്ലാവരും മുഴുവനായും കണ്ട് ഉണ്ടാക്കി നോക്കുമല്ലോ.