Easy Breakfast Cotton Roti Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും രാവിലെ ഇഡലി ദോശ പോലുള്ള പലഹാരങ്ങളും രാത്രിയിൽ ചപ്പാത്തിയും കഴിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ അത്തരം അവസരങ്ങളിൽ ഭക്ഷണത്തിന് വ്യത്യസ്ത രുചി വേണമെന്ന് ആഗ്രഹിക്കുന്നവർക്കും, ലൈറ്റ് ആയി മാത്രം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു പലഹാരം ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് അളവിൽ വറുത്ത അരിപ്പൊടി, അരക്കപ്പ് തേങ്ങാപ്പൂൾ ചെറുതായി അരിഞ്ഞെടുത്തത്, ആവശ്യത്തിന് വെള്ളം, അല്പം എണ്ണ, ഉപ്പ് ഇത്രയും ആണ്.
ആദ്യം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പൂളി വെച്ച തേങ്ങാ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക. അതിനുശേഷം ജാറിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ച് തേങ്ങാപ്പാലിന്റെ പരുവത്തിൽ അടിച്ചെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒന്നര കപ്പ് അളവിൽ വെള്ളമൊഴിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് കൊടുക്കുക.
ശേഷം അരച്ചുവച്ച തേങ്ങാപ്പാൽ അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. തേങ്ങാപ്പാൽ നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് എടുത്തുവച്ച അരിപ്പൊടി ചേർത്തു കൊടുക്കാം. മാവ് നന്നായി കുറുകി കട്ടിയായി വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്.ഈയൊരു മാവ് ഉരുട്ടി അല്പനേരം റസ്റ്റ് ചെയ്യാനായി അടച്ചു വയ്ക്കാം. അതിനുശേഷം ചപ്പാത്തി പലക എടുത്ത് അതിലേക്ക് അല്പം അരിപ്പൊടി ഇട്ടശേഷം ഓരോ ഉണ്ടകളാക്കി മാവെടുത്ത് പരത്തി
കൊടുക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ പരത്തിവെച്ച മാവെടുത്ത് ഇട്ടു കൊടുക്കാം. രണ്ടുവശവും നന്നായി വെന്തു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വെജ് കുറുമ, ചിക്കൻ കറി എന്നിവയോടൊപ്പം ഇത് സെർവ് ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.