ചായക്കടയിലെ അതെ രുചിയിൽ ഒരു കടലക്കറി; അപ്പത്തിനൊപ്പം ഒരു പിടി പിടിക്കാം.!! എന്താ ടേസ്റ്റ്.!! | Easy And Tasty Kadalacurry Recipe Malayalam

Easy And Tasty Kadalacurry Recipe Malayalam : നാടൻ ചായക്കടകളിൽ കിട്ടുന്ന നാളികേരം അരച്ചു ചേർക്കാത്ത, തക്കാളി വഴറ്റാത്ത നല്ല നാടൻ കടലക്കറി. ഈ കടലക്കറി കൂട്ടുതൽ രുചിയുള്ളതാക്കാനുള്ള ഒരു സൂത്രവിദ്യ കൂടിയുണ്ട് ഈ രുചിക്കൂട്ടിൽ. നമ്മുടെ അടുക്കളകളിലെ ഒരു സ്ഥിരം വിഭവമാണല്ലോ കടലക്കറി . അത് പുട്ടിന്റെ കൂടെയാണെങ്കിലും അപ്പത്തിന്റെ കൂടെയാണെങ്കിലും എന്തിന് പൊറോട്ടയുടെ കൂടെയാണെങ്കിലും നല്ല അടിപൊളി കോമ്പിനേഷൻ ആണല്ലേ.

പക്ഷെ നമ്മുടെ സ്ഥിരം വിഭവങ്ങളായ ഇത്തരം കറികളിൽ വ്യത്യസ്ഥതകൾ പരീക്ഷിക്കാനാണ് നമ്മുടെ അമ്മമാർക്കിഷ്ടം. അത് പോലെ തന്നെ കടലക്കറി എങ്ങനെ നല്ല കുറുകിയ ചാറോടുകൂടി രുചികരമായ രീതിയിൽ ഉണ്ടാക്കാം എന്ന സംശയവും എപ്പോഴും ഉള്ളതാണ്. തേങ്ങാ ചേർക്കാതെ നല്ല കുറുകിയ ചാറോടുകൂടി ഹോട്ടൽ രുചിയിൽ കടലക്കറി എങ്ങനെ ഉണ്ടാക്കാം എന്നല്ലേ? ഇതാ ഇങ്ങനെയാണ്…കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നന്നായി വെള്ളത്തിൽ കുതിർത്തിയെടുത്ത കടല നമ്മൾ സാധാരണ ചെയ്യുന്നത് പോലെ ഉപ്പും മഞ്ഞളുമൊക്കെയിട്ട് കുക്കറിൽ ഒന്ന് വേവിച്ചെടുക്കുക. അതവിടെ കിടന്ന് വേവുന്ന സമയം നല്ല നാടൻ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും അല്പം തേങ്ങാ

കൊത്തുമിട്ട് നല്ല ഗോൾഡൻ ബ്രൗൺ കളറാക്കി എടുക്കുക. തേങ്ങാ കൊത്ത്‌ നല്ല നാടൻ വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുന്നത് കറിക്ക് ഒരു പ്രത്യേക രുചിയും മണവും നൽകും. ഒരു സവാള നീളത്തിൽ അരിഞ്ഞത് കൂടെ ചേർത്ത്‌ നന്നായി വഴറ്റി കഴിഞ്ഞാൽ പിന്നെ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ചേർത്തിളക്കുക. ഇനിയാണ് കടലക്കറിക്ക് രുചി കൂട്ടുന്ന ഒരു കൂട്ട് ചേർക്കാനുള്ളത് അത് മറ്റൊന്നുമല്ല നമ്മുടെ മസാലക്കൂട്ടുകളിലെ പെരുംജീരകം പൊടിച്ചതാണ്.

ഇവയൊക്കെ പച്ചമണം മാറുന്നത് വരെ നന്നായി മൂപ്പിച്ചെടുക്കണം കെട്ടൊ. ഈ കറിയിൽ നമുക്ക് തക്കാളി ചേർക്കാതെ തന്നെ നല്ല സ്വാദിഷ്ടമായ കടലക്കറി ലഭിക്കും. ഇനി തയ്യാറാക്കിയ മസാല കൂട്ടിലേക്ക് അല്പ്പം വെള്ളം ചേർക്കണം, അത് ചൂട് വെള്ളം തന്നെ വേണം അല്ലെങ്കിൽ കറിയുടെ രുചി കുറയും. വേവിച്ചു വച്ച കടല വെള്ളത്തോട് കൂടി തയ്യാറാക്കിയ കൂട്ടിലേക്ക് ഒഴിച്ച് കുറച്ചു സമയം അടച്ചു വച്ച് വേവിക്കുക. ഇനിയാണ് നമ്മുടെ കടലക്കറിയുടെ കൊഴുപ്പ് കൂട്ടാനുള്ള ഒരു സ്പെഷ്യൽ കൂട്ട് ചേർക്കാനുള്ളത്. അത് എന്താണെന്നറിയണമെങ്കിൽ താഴെയുള്ള വീഡിയോ കാണുക .

You might also like