ഈസ്റ്റർ ബ്രേക്‌ഫാസ്റ് പൊളിക്കാൻ ആവിപറക്കണ കള്ളപ്പവും മുട്ടക്കുറുമയും.!!കോട്ടയം സ്പെഷ്യൽ ടേസ്റ്റി റെസിപ്പീ..മിസ്സാക്കല്ലേ. | Easter Kalleppam Muttakuruma Tasty Recipe

Whatsapp Stebin

Easter Kalleppam Muttakuruma Tasty Recipe : മിക്ക വീടുകളിലും പ്രഭാതഭക്ഷണമായി തയ്യാറാക്കുന്ന ഒന്നായിരിക്കും വെള്ളയപ്പം അഥവാ കള്ളപ്പം. പ്രത്യേകിച്ച് ഈസ്റ്ററിനോട് അനുബന്ധിച്ച് ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് കള്ളപ്പത്തിന്റെയും മുട്ടക്കറിയുടെയും കോമ്പിനേഷൻ. അതെങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.കള്ളപ്പം തയ്യാറാക്കാനായി ആദ്യം തന്നെ അരി കുതിർത്തി വെക്കേണ്ടതുണ്ട്. രണ്ട് കപ്പ് അരി കുറഞ്ഞത് അഞ്ചു മുതൽ 6 മണിക്കൂർ വരെയെങ്കിലും കഴുകിയശേഷം കുതിർത്താനായി വെക്കണം. അരി കുതിർന്നു വന്നു കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ

ചോറ്, അരക്കപ്പ് തേങ്ങ, കാൽ ടീസ്പൂൺ ജീരകം , അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം മാവ് ഏഴു മുതൽ 8 മണിക്കൂർ സമയം വരെ പൊങ്ങാനായി മാറ്റിവയ്ക്കണം. മാവ് പൊങ്ങി വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ, നാല് ചെറിയ ഉള്ളി, മൂന്ന് വെളുത്തുള്ളി

അല്ലി എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത അതുകൂടി മാവിലേക്ക് ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കണം അതിനുശേഷം ഒരു തവ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ഓരോ അപ്പമായി ചുട്ടെടുക്കാവുന്നതാണ്.കള്ളപ്പത്തിലേക്ക് ആവശ്യമായ മുട്ടക്കറി തയ്യാറാക്കാനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരക്കപ്പ് തേങ്ങ, അഞ്ചോ ആറോ കശുവണ്ടി, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക.

ഇതേ ജാറിൽ തന്നെ ഒരു വലിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, പച്ചമുളക്, വെളുത്തുള്ളി, രണ്ട് ഗ്രാമ്പൂ, രണ്ട് ഏലക്കായ, ഒരു നുള്ള് മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ പെരുംജീരകം എന്നിവ കൂടി ചേർത്ത് അരച്ചെടുക്കണം. ശേഷം കറി തയ്യാറാക്കാനായി പാൻ അടുപ്പത്ത് വെച്ച് അല്പം എണ്ണയൊഴിച്ച് അരപ്പ് ഇട്ടുകൊടുക്കുക. അരപ്പിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് തിളച്ച് വരുമ്പോൾ ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം തേങ്ങയുടെ അരപ്പു കൂടി ചേർത്ത് തിളക്കുമ്പോൾ മുട്ട,കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Rate this post
You might also like