ദിശ ഇല്ലാത്ത കടലിൽ കാറ്റിനൊപ്പം വീണ്ടും പതിറ്റാണ്ടുകൾ നമുക്ക് ഒന്നിച്ചു സഞ്ചരിക്കാം…വിവാഹം കഴിഞ്ഞു പത്തു വർഷം പിന്നിടുമ്പോൾ പ്രണയത്തിന് യാതൊരു കുറവും ഇല്ലെന്ന് വ്യക്തമാക്കി ദുൽഖർ.!!

English English Malayalam Malayalam

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ദുൽഖർ സൽമാൻ. നടൻ മമ്മൂട്ടിയുടെ യാതൊരുവിധ പിന്തുണയും ഇല്ലാതെ സിനിമാലോകത്ത് എത്തിയ താരം നിരവധി പരാജയങ്ങൾക്കു ശേഷം ആണ് സിനിമയിൽ കാൽ ഉറപ്പിച്ചത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം വീട്ടിലെ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് 10 വർഷമായതിന്റെ സന്തോഷമാണ്

ദുൽഖർ പങ്കുവെച്ച് ഉള്ളത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ഭാര്യ അമലുമായി ദുൽഖർ പങ്കുവച്ചിട്ടുള്ള വിവാഹവാർഷിക ചിത്രങ്ങളും ഒപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നമ്മളൊരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി. അത് ഒരു ഇരുപതാക്കി ഒന്നിച്ച് ഇനിയും യാത്ര ചെയ്യാം. ദിശയില്ലാത്ത നമ്മളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു.

നമ്മുടെ നേരെ വരുന്ന തിരമാലകളെ മറികടന്ന് ഒന്നിച്ച് കയറി ഇറങ്ങി പോവുകയാണ് പലപ്പോഴും. മരിക്കുന്നതുവരെ ഒന്നിച്ച് ആ കാറ്റിനൊപ്പം പോകാം.. ഒരു ജീവിതം സൃഷ്ടിക്കുകയാണിവിടെ അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. ഇപ്പോള്‍ ദിശ അറിയാൻ നമുക്കൊരു കോമ്പസും ആങ്കറും ഉണ്ട്. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ് ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് നമുക്ക് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും

ഞങ്ങള്‍ ഇപ്പോഴും കൂടുതല്‍ ശക്തരാണ്. കടലിൽ ഇപ്പോഴും കപ്പലിന്റെ ചിറകുകൾ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം ആ കൂട്ടിൽ സുരക്ഷിതരായി നില്‍ക്കുകയാണ്. കപ്പലിന്റെ വലത് വശത്തോ ഇടതുവശത്തോ വച്ച് നമ്മള്‍ കണ്ടെത്തുമെന്ന് എനിക്കറിയാം. എന്നെന്നും ഒരേ കപ്പലിലെ യാത്രക്കാരായി ഞങ്ങൾ…എന്ന കുറിപ്പോടെ അമലുവിനോപ്പമുള്ള യാത്ര ചിത്രങ്ങളാണ് ദുൽഖർ പങ്കു വെച്ചിട്ടുള്ളത്. താര ദമ്പതികൾക്ക് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും ആണ് എത്തിയിട്ടുള്ളത്.

You might also like