എന്നാ ഒരു ലുക്കാ…ഡബിൾ റോളിൽ തകർത്ത് വൃദ്ധിക്കുട്ടി… വീണ്ടും സോഷ്യൽ മീഡിയ കൈയ്യടക്കി വൃദ്ധി വിശാൽ…വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയുടെ മിന്നും താരമായ കുസൃതിക്കുട്ടിയാണ് വൃദ്ധി വിശാൽ. കൊഞ്ചിക്കൊഞ്ചിയുള്ള സംസാരവും നിഷ്കളങ്ക ചിരിയും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടിത്താരം ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് പ്രേക്ഷകരുടെ പൊന്നോമന ആയി മാറിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കുട്ടി താരത്തിന് ആരാധകർ ഏറെയാണ്. ഡാൻസ് കളിച്ചു ഡബ്സ്മാഷ് ചെയ്തും സോഷ്യൽ മീഡിയയിൽ കുട്ടി

താരം ഉണ്ടാക്കിയെടുത്ത ആരാധകരുടെ എണ്ണം ചില്ലറയൊന്നുമല്ല. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ഡാൻസ് വീഡിയോ എല്ലാം തന്നെ വൈറലാണ്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു റിൽസ് വീഡിയോയുമായാണ് വൃദ്ധി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നത്. ഡബിൾ ലുക്കിൽ എത്തിയ താരം ആൺകുട്ടിയായും പെൺകുട്ടിയായും ഒരുപോലെ തകർത്ത് ആടിയിട്ടുണ്ട്. ഫോളോ മി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുട്ടി താരം ചുവട് വെച്ചിരിക്കുന്നത്

പിങ്ക് നിറത്തിലുള്ള ഹെവി ബൺ ഗൗണിൽ അതീവ സുന്ദരിയായി വെള്ളച്ചാട്ടത്തിന് മുൻപിൽ നിന്ന് ചുവടുവയ്ക്കുന്ന വൃദ്ധി കുട്ടിയെ ആരും ഒന്നു നോക്കിപ്പോകും. തുടക്കം തന്നെ ബോളിവുഡ് താരങ്ങളുടെ ലുക്കിലാണ് കുട്ടിതാരം നോക്കുന്നത് തന്നെ. തൊട്ടുപിന്നാലെ തൊപ്പി ഒക്കെ വെച്ച് ഫ്രീക്കൻ ലുക്കിൽ എത്തിയതും കൂടി കാണുമ്പോൾ രണ്ടും ഒന്ന് തന്നെ ആണോ എന്ന് ആരാധകർക്ക് സംശയം തോന്നും. വ്യത്യസ്ത ലുക്കിൽ വ്യത്യസ്ത രീതിയിൽ എന്നാൽ കെമിസ്ട്രി

കൃത്യമായി വരുന്ന രീതിയിലാണ് രണ്ട് ലുക്കിലും കുട്ടി താരം ചുവട് വച്ചിരിക്കുന്നത്. ഇടയ്ക്ക് ഫോട്ടോഷൂട്ടിലുടെ സോഷ്യൽ മീഡിയയിൽ സജീവമാകുന്ന കുട്ടി താരം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. കുട്ടിതാരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ക്ഷണനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറസ് എന്ന ചിത്രത്തിലൂടെ സിനിമയിലും കുട്ടി താരം അരങ്ങേറി കഴിഞ്ഞു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിനെ ഗായത്രിയുടെ മകളാണ് വൃദ്ധി.

You might also like