മലയാളികളുടെ ഹൃദയം കവർന്ന ഹൃദയത്തിലെ ദർശനയ്ക്ക് റീക്രിയേറ്റിങ്ങ് വിഡീയോയുമായി സോഷ്യൽ മീഡിയായിലെ തരം​ഗ ജോഡികൾ

പുറത്തിറങ്ങി ഇരുപത്തിനാല് മണിക്കൂർ തികയും മുൻപേ മലയാളികളുടെ ഹൃദയം കവർന്ന ഹൃദയത്തിലെ ദർശനാ എന്ന ഗാനത്തിന് റീക്രിയേറ്റിങ്ങ് വിഡീയോയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയായിലെ തരം​ഗ ജോഡികളായ ദിയ കൃഷ്ണയും വെെഷ്ണവും. ഏറ്റവും പുതിയ റീൽ എന്ന അടിക്കുറിപ്പോടെ ​ദിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂർ തികയും മുൻപേ പതിനേഴ്

ലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബിൽ ഒന്നാമതായി നിൽക്കുന്ന ട്രെൻഡിങ്ങ് സോങ്ങാണ് ​ദർശന. പ്രണവ് മോഹൻലാലും ആർ ജെ ​ദർശനയും ഒന്നിച്ചുള്ള ​ഗാനത്തിന് റീക്രിയേറ്റിങ്ങ് പലരും ചെയ്‌തു തുടങ്ങിക്കഴിഞ്ഞു. ദർശനയെ പ്രപ്പോസ് ചെയ്യുന്ന പ്രണവിനെ അതേ പടി അഭിനയിച്ചു കാണിച്ചിരിക്കുകയാണ് വെെശാഖ്. ദർശനയോട് സംസാരിച്ചതിനു ശേഷം കൂട്ടുകാരുടെ അടുത്തേയ്ക്ക് പോകുന്ന വെെശാഖ് തിരിച്ചു വന്ന് മുടി

അഴിച്ചിടുന്നതാണ് നല്ലതെന്ന് പറയുമ്പോൾ ദിയ നോക്കുന്നത് തികച്ചും ഒറിജിനലായിത്തന്നെ കാണുന്നവർക്ക് അനുഭവപ്പെടും. ദർശനയായി മാറിയ ​ദിയയും ഒട്ടും പിന്നിലല്ല എന്ന് കാണിക്കുന്ന തരത്തിലുള്ള റീക്രിയേറ്റിങ്ങ് വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവിന്റെ പ്രൊപോസൽ കേട്ട് ചിരിച്ചു കൊണ്ടിരിക്കുന്ന ദർശനയായ ദിയ ആരാധകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മാത്രം വലിയ

ആരാധകര സ്വന്തമാക്കിയ വ്യക്തിത്വമാണ് ദിയയുടേത്. ഇൻസ്റ്റ​ഗ്രാമിലെ സജീവസാന്നിധ്യമാണ് ദിയ കൃഷ്ണയും വെെഷ്ണവും. ഇരുവരും ഒന്നിച്ച് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്. പെർഫോമൻസിന്റെ കാര്യത്തിലാണങ്കിലും ഡാൻസിന്റെ കാര്യത്തിലാണങ്കിലും ഇരുവരും ഒന്നിനൊന്ന് മെച്ചമാണ്. ഇത്രനാളും ചെയ്യതതിൽ നിന്ന് ദർശനാ റീക്രിയേറ്റിങ്ങിലൂടെ ഇരുവരും സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്.

You might also like