നീല സാരിയിൽ സുന്ദരിയായി ദിയ കൃഷ്ണ 💙 ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ 👌😍

മലയാള സിനിമാ താരം കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ പുതിയ ഡാൻസ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. വയലറ്റ് കലർന്ന നീല നിറത്തിൽ ഫ്ലോറൽ ഡിസൈൻ ഉള്ള സാരി ഉടുത്തുകൊണ്ടാണ് ദിയ കൃഷ്ണ നൃത്തം ചെയ്യുന്നത്. ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രന്റെ ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ ഹിറ്റ് ആയി വരുന്ന ഗാനത്തിനാണ്

ദിയ കൃഷ്ണ ചുവടു വയ്ക്കുന്നത്. നവാഗത സംവിധായകനും, ബിസിനസ് എന്റർപ്രനറുമായ കെയ് കെ ആണ് ദിയയോടൊപ്പം നൃത്തം ചെയ്യുന്ന ഒരാൾ. അടുത്തിടെ ദിയ കൃഷ്ണ സോഷ്യൽ മീഡിയ വഴി സുഹൃത്ത് വൈഷ്ണവ് രവിചന്ദ്രനുമായുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു. വൈഷ്ണവ് ആണ് ദിയയോടൊപ്പം നൃത്തം ചെയ്തിരിക്കുന്ന രണ്ടുപേരിൽ ഒരാൾ. ദിയയും വൈഷ്ണവ് രവിചന്ദ്രനും ഒരുമിച്ചുള്ള ഡാൻസ് വിഡിയോകൾ ആരാധകർ ആവേശത്തോടെയാണ്

ഏറ്റെടുക്കുന്നത്. ഇവർ ഒരുമിച്ച് യാത്രകൾ പോകുന്ന ചിത്രങ്ങളും, പരസ്പരം കണ്ടുമുട്ടുമ്പോൾ ഉള്ള വിശേങ്ങങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ദിയയുടെ ദീർഘകാല സുഹൃത്തായിരുന്നു വൈഷ്ണവ്. അടുത്തിടെയാണ് രണ്ടുപേരും പ്രണയത്തിലാവുന്നത്. ‘ടൂ ടൂ ടൂ’ എന്ന കാപ്ഷ്യനോട്‌ കൂടിയാണ് ദിയ കൃഷ്ണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്പതിനായിരത്തോളം പ്രതികരണങ്ങളാണ് വിഡിയോയ്ക്ക്

കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടിയിരിക്കുന്നത്. ദിയയ്‌ക്കൊപ്പമുള്ള രണ്ടുപേരും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒന്നിച്ചുള്ള ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിയ കൃഷ്ണയുടെ പോസ്റ്റിന് താഴെ സാരി ഉടുത്തത് നന്നായിട്ടുണ്ടെന്നും, സുന്ദരി ആയിരിക്കുന്നു എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കിരൺ എന്ന സുഹൃത്താണ് വീഡിയോ കാമറയിൽ പകർത്തിയിരിക്കുന്നത്.

You might also like