ചുരുങ്ങിയ കാലഘട്ടം കൊണ്ട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ജനപ്രിയ നായികയായി പേരെടുത്ത നടിയാണ് ദിവ്യ ഉണ്ണി. ‘നീയെത്ര ധന്യ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടി, വിനയൻ സംവിധാനം ചെയ്ത ‘കല്ല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപിടി കുടുംബ ചിത്രങ്ങളിൽ നായിക വേഷം കൈകാര്യം
ചെയ്ത നടി, മലയാളികളുടെ ഉള്ളിലെ നിത്യ വസന്തമായി. 2002-ൽ ഡോ. സുധീറിനെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് സിനിമയോട് വിട പറഞ്ഞു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. എന്നാൽ, 2017-ൽ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി. തുടർന്ന്, 2018-ൽ ദിവ്യ ഉണ്ണി അമേരിക്കൻ എഞ്ചിനീയർ ആയ അരുൺ കുമാറിനെ വിവാഹം ചെയ്തു. ദമ്പതികൾക്ക്, 2020-ൽ ഒരു സുന്ദരി വാവ പിറന്നു.

ഐശ്വര്യ എന്നാണ് ദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. മകളുടെ ഓരോ വിശേഷ ദിവസവും ആഘോഷമാക്കാറുള്ള ദമ്പതികൾ, അടുത്തിടെ മൂകാംബിക ദേവിയുടെ സന്നിധിയിൽ മകളുടെ വിദ്യാരംഭം കുറിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ, രണ്ട് വയസ്സുള്ള കുഞ്ഞ് ഐശ്വര്യയുമൊത്തുള്ള നിരവധി ചിത്രങ്ങൾ ദിവ്യ ഉണ്ണി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുമൊത്തുള്ള
ഒരു ഫോട്ടോഷൂട്ട് ചിത്രം നടി പങ്കുവെക്കുകയുണ്ടായി. അമ്മയും മകളും ഗോൾഡൻ യെല്ലോ നിറത്തിലുള്ള ഔട്ട്ഫിറ്റ് ആണ് ധരിച്ചിരിക്കുന്നത്. ദിവ്യ ഉണ്ണി ഒരു മനോഹരമായ സാരി ധരിച്ചപ്പോൾ, മകൾ ഐശ്വര്യ ഒരു ഭംഗിയുള്ള പാവാടയും ടോപ്പുമാണ് ധരിച്ചിരിക്കുന്നത്. സൂ വെഡ് എന്ന വെഡിങ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.