ഡിഷ് വാഷ് വാങ്ങാൻ ഇനി പണം ചെലവഴിക്കേണ്ട… ഇങ്ങനെ ഒന്ന് ചെയ്ത നോക്കൂ..നാരങ്ങാ തൊലിയിൽ നിന്ന് ഇനി ഡിഷ് വാഷ് തയാറാക്കാം…

നാരങ്ങ ജ്യൂസ് ഉണ്ടാക്കിയശേഷം വേസ്റ്റ് എന്ന് കരുതി നമ്മൾ കളയുന്ന നാരങ്ങാത്തൊലി ഇനി വേസ്റ്റ് അല്ല. നാരങ്ങാത്തൊലിയിൽ നിന്ന് ഡിഷ് വാഷ് ഉണ്ടാക്കിയാലോ ? നന്നായിരിക്കില്ലേ…ഒരു ചെറിയ പരിപാടി നടത്തുമ്പോൾ നമ്മൾ മലയാളികൾ കൊടുക്കുന്ന മെയിൻ ഡ്രിങ്ക് തന്നെയാണ് നാരങ്ങാവെള്ളം ഉന്മേഷം തരുന്ന ഈ വെള്ളത്തിന്റെ

ബാക്കി എന്നോളം ഉള്ളതാണ് നാരങ്ങാ തൊലി. ഇനി അതും കളയണ്ട അതിൽ നിന്ന് നമ്മുക്ക് ഒരു ഡിഷ് വാഷ് തയാറാക്കിയാലോ നന്നായിരിക്കില്ലേ. ഇതിനായി ബാക്കി വന്ന നാരങ്ങാ തൊലിയെടുത്ത് നാൽപ്പതു മിനിട്ട് നേരം വെള്ളത്തിൽ തിളപ്പിച്ചെടുക്കുക. അതിന്റെ കൂടെ ഒന്നോ രണ്ടോ നാരങ്ങ കൂടി ചേർത്താൽ ഒന്നുകൂടി നന്നായി ഇങ്ങനെ തിളപ്പിച്ചെടുത്ത

ഈ തൊലിയിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും ഉപ്പും ചേർത്ത് നന്നായി പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുത്തത്തിലേക്ക് അൽപ്പം സോഡാ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. സോഡാപ്പൊടി ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതിയാകും. തുടർന്ന് ഒരു 5 മിനിറ്റ് നേരം

തുടർച്ചയായി ഇളക്കുക. ശേഷം ഉപയോഗിക്കാൻ പാകത്തിന് ഒരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ്. സാധാരണ ഡിഷ് വാഷുകളെ പോലെ രാസവസ്തുക്കൾ ഉപയോഗിക്കാത്തത് കൊണ്ട് തന്നെ മറ്റു സൈഡ് എഫക്ടുകൾ ഉണ്ടാകില്ല എന്നുമാത്രമല്ല നല്ല നാരങ്ങയുടെ മണവും ഡിഷ് വാഷിനു ഉണ്ടാവുകയും ചെയ്യും

Rate this post
You might also like