പാച്ചുവിനെക്കാണിച്ച് ഡിമ്പിൾ എത്തി…താരത്തിന്റെ ക്രിസ്മസ് സമ്മാനത്തിന് നന്ദി പറഞ്ഞ് ആരാധകരും….ആ വേദനക്ക്‌ ദൈവം തന്ന സന്തോഷം.

ബാലതാരമായെത്തി പിന്നീട് സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് നടി ഡിമ്പിൾ റോസ്. സിനിമയിലും സീരിയലിലുമായി ഒട്ടേറെ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഇപ്പോൾ ഒട്ടേറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ കുറെ നാളുകളായി ആരാധകർ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം യൂടൂബ് ചാനലിലൂടെ സാധിച്ചുകൊടുത്തിരിക്കുകയാണ് താരം. താരത്തിന്റെ

കുഞ്ഞുവാവ പാച്ചുവിനെ കാണാനുള്ള ആഗ്രഹം പലതവണ കമ്മന്റുകളിലൂടെയും മറ്റും ആരാധകർ അറിയിച്ചിരുന്നു. ക്രിസ്മസിന് പാച്ചുവിനെ കാണിച്ചുകൊണ്ടുള്ള വീഡിയോ ചെയ്യാമെന്ന് ഒരവസരത്തിൽ ഡിമ്പിൾ ആരാധകരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ഇപ്പോൾ പാച്ചുവിനൊപ്പമുള്ള വീഡിയോയുമായി താരം എത്തിയത്. കുഞ്ഞിനെ വീഡിയോയിൽ കൊണ്ടുവരേണ്ടന്ന് കരുതിയിരുന്നെന്നും എന്നാൽ പ്രേക്ഷകരുടെ സ്നേഹവും പാച്ചുവിനെ കാണാനുള്ള

അവരുടെ ആഗ്രഹവും കാണുമ്പോൾ ഇങ്ങനെയൊരു വീഡിയോ ഒഴിവാക്കാൻ തോന്നിയില്ലെന്നും ക്രിസ്മസ് ദിനത്തിൽ പങ്കുവെക്കുന്ന വീഡിയോയിൽ താരം പറയുന്നുണ്ട്. കുഞ്ഞിന് ഒരുപാട് സമ്മാനങ്ങൾ ക്രിസ്മസിനെത്തിയെന്നും ഡിമ്പിൾ പറയുന്നുണ്ട്. പുതിയ വീഡിയോയിൽ ഒരോ സമ്മാനപ്പൊതികളും പൊട്ടിച്ച് താരം ആരാധകരെ കാണിക്കുന്നുണ്ട്. പാച്ചുവിനെ കണ്ട സന്തോഷത്തിൽ ഒട്ടേറെ കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

പാച്ചുവിനെ കാണിക്കുമെന്നുള്ള വാക്ക്‌ താരം പാലിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി പാച്ചു മാറുമെന്നാണ് ആരാധകർ ആശംസിക്കുന്നത്. തന്റെ പ്രെഗ്നൻസി സ്റ്റോറി ഡിമ്പിൾ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗർഭിണിയായി അഞ്ചരമാസം തികയുന്ന സമയത്ത് ഹോസ്പിറ്റലിൽ ചെന്ന സമയം നേരിട്ട പ്രതിസന്ധിയും അതിനെ നേരിട്ടതിന്റെ മറക്കാനാവാത്ത മാനസികാവസ്ഥയും ഡിമ്പിൾ തുറന്നുപറഞ്ഞപ്പോൾ ആരാധകരുടെയും കണ്ണുനിറയുകയായിരുന്നു.

You might also like