ദുബായിൽ കറങ്ങാൻ ഇറങ്ങി കാവ്യയും ദിലീപും; അച്ഛനോടും അമ്മയോടും പിണങ്ങി മഹാലക്ഷ്മി

മലയാള സിനിമയിലെ എക്കാലത്തെയും ഭാഗ്യ ജോഡികളാണ് ദിലീപും കാവ്യയും. കാവ്യാ ദിലീപ് കോമ്പിനേഷൻ പിറന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. യഥാർത്ഥ ജീവിതത്തിലും ഇവർ ഒന്നിക്കണമെന്ന് ആഗ്രഹിച്ച ആരാധകർ നിരവധിയാണ്. ആ ആരാധകരുടെ ആഗ്രഹ സഫലീകരണം ആയിരുന്നു യഥാർത്ഥത്തിൽ കാവ്യയുടേയും ദിലീപിന്റെയും വിവാഹം. ഏറെ നാളുകൾ നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്.

ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. മഹാലക്ഷ്മി എന്നാണ് കുഞ്ഞിൻറെ പേര്. സോഷ്യൽ മീഡിയയിൽ ഇരുവരും അത്ര സജീവമല്ല എങ്കിലും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ഇരുവരും ശ്രമിക്കാറുണ്ട്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന്റെയും ആദ്യാക്ഷരം കുറിച്ചതിന്റെയുമൊെക്കെ ചിത്രങ്ങൾ ദിലീപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഈ ചിത്രങ്ങളെല്ലാം

സ്വീകരിച്ചത്. ദിലീപിൻറെ മൂത്തമകൾ മീനാക്ഷിയും കുഞ്ഞനുജത്തിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കൊക്കെ പങ്കുവയ്ക്കാറുണ്ട്. കോയമ്പത്തൂരിൽ ഇപ്പോൾ മെഡിസിൻ പഠനത്തിൻറെ തിരക്കിലാണ് മീനാക്ഷി. വീട്ടിൽ പ്രധാനപ്പെട്ട വിശേഷങ്ങൾ നടക്കുമ്പോൾ മാത്രമാണ് മീനാക്ഷി ഇപ്പോൾ നാട്ടിലേക്ക് വരാറ്. കാവ്യയുടെ ബർത്ത് ഡേ ആഘോഷങ്ങൾക്കു മീനാക്ഷിയുടെ ആദ്യാക്ഷരം കുറിക്കൽ ചടങ്ങിനും ആണ് അവസാനമായി മീനാക്ഷി നാട്ടിലെത്തിയത്.

ഇപ്പോൾ കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം ദുബായിൽ കറങ്ങാൻ എത്തിയ ദിലീപിൻറെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. ദുബായ് എക്സ്പോയിൽ പങ്കെടുക്കാനാണ് കുടുംബസമേതം ദിലീപ് ദുബായിൽ എത്തിയിരിക്കുന്നത്. എക്സ്പോയിൽ പങ്കെടുക്കുന്നതിന് ഇടയിലുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഫങ്ക്ഷനിൽ പങ്കെടുക്കുന്ന കാവ്യയുടേയും ദിലീപിന്റെയും കയ്യിൽ ആരോടും മിണ്ടാതെ പിണങ്ങിയിരിക്കുന്ന മഹാലക്ഷ്മി ആണ് വീഡിയോയിലെ താരം. മഹാലക്ഷ്മിയെ കളിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ആരോടും മിണ്ടാതെ അല്പം ഗൗരവത്തിലാണ് മഹാലക്ഷ്മിയുടെ ഇരുപ്പ്. ഏതായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

You might also like