വിഷമം വന്നാൽ മലയാളത്തിൽ കാണാൻ പറ്റുന്ന ഒരു സിനിമയാണ് സി ഐ ഡി മൂസ; കേശു ഈ വീടിൻ്റെ നാഥൻ ആയത് പോലെ ദിലീപ് ആണോ മലയാള സിനിമയുടെ നാഥൻ.!!

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരു കാലത്ത് തീയേറ്റർ പിടിച്ച് നിർത്തിയ നടൻ കൂടിയാണ് ദിലീപ്. കുറെ നാളായി ഇൻ്റർവ്യൂ ഒന്നും നൽകാതിരുന്ന താരത്തിൻ്റെ ഇൻ്റർവ്യൂ വീഡിയോകൾ ഇപ്പോൾ പല ചാനൽ വഴിയും പുറത്ത് വരികയാണ്. വെറൈറ്റി മീഡിയ എന്ന യൂ ടൂബ് ചാനലിലാണ് ദിലീപ് തൻ്റെ ഇൻ്റർവ്യൂ കൊടുത്തത്. കേശു ഈ വീടിൻ്റെ നാഥൻ എന്ന ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദിലീപ് ഇൻ്റർവ്യൂ നൽകിയത്. എല്ലാ വെക്കേഷൻ

സമയത്തും ദിലീപ് സിനിമകൾ ഇറങ്ങാറുണ്ട്. ഫാമിലി ഓഡിയൻസിനെയും കുട്ടികളെയും ചെറുപ്പക്കാരെയും ഒന്ന് പോലെ സംതൃപ്തി പെടുത്തുന്ന തരത്തിലാണ് ഈ സിനിമകളുടെ സൃഷ്ടി. ഇപ്പോഴും തീയേറ്ററിൽ സ്ഥാനം കണ്ടെത്തിയിരുന്ന ദിലീപ് സിനിമകൾ അതിൽ നിന്നും സ്വല്പം മാറി ചിന്തിച്ച് ഇപ്രാവശ്യം ഒ ടി ടി യിൽ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തീയേറ്ററിലേക്ക് മാറ്റി വെച്ചിരുന്ന സിനിമ ആയിരുന്നെന്നും ഒരുപാട് കാലം റിലീസ് ഇതിന് വേണ്ടി

നീട്ടി കൊണ്ട് പോയിട്ടും കൊറോണ നീങ്ങി പോകാത്തതിനാൽ ഒടുവിൽ ഒ ടി ടി റിലീസ് തീരുമാനിക്കുക ആയിരുന്നെന്ന് ദിലീപ് പറഞ്ഞു. അഭിനയിക്കുന്നതിന് പുറമെ ദിലീപ് തന്നെയാണ് ഈ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹ്യൂമർ കണ്ടൻ്റ് കൂടി ഉള്ള ചിത്രമായതിനാൽ എല്ലാവർക്കും ഇത് ഇഷ്ടപ്പടും എന്നാണ് ദിലീപ് പറയുന്നത്. ദിലീപ് നാദിർഷ കൂട്ട് കെട്ടിൽ വീണ്ടുമൊരു മാജിക് പ്രതീക്ഷിച്ച് കൊണ്ടാണ് പ്രേക്ഷകർ

സിനിമയ്ക്കായി കാത്തിരിക്കുന്നത്. വരുന്ന മുപ്പത്തി ഒന്നാം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ദിലീപിനൊപ്പം നായികയായി അഭിനയിക്കുന്നത് മലയാളത്തിലെ അഭിനയ സിംഹം ഉർവശിയാണ്. വളരെ വ്യത്യസ്തമായ ഒരു കോംബോ ആണ് ദിലീപിൻ്റെയും ഉർവശിയുടെയും. ഇരുവരും ആദ്യമായാണ് ജോഡിയായി അഭിനയിക്കുന്നത്. നാദിർഷ സംവിധാനവും മ്യൂസിക്കും ചെയ്യുന്ന ചിത്രത്തിൽ സജീവ് പാഴൂർ ആണ് കഥാ രചന.

You might also like