എന്നാലും എന്റെ വിനീതെ ഇത് ഒരിത്തിരി അതിമോഹം ആയിപ്പോയില്ലേ? വിനീതിന്റെ ആ​ഗ്രഹത്തിന് മുമ്പിൽ അന്തംവിട്ട് ധ്യാൻ

സമൂഹമാധ്യമങ്ങളിലും സിനിമാ പ്രേമികൾക്കിടയിലും വളരെ വലിയ സ്വാധീനം ചെലുത്തിയ താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛൻറെ പാത പിന്തുടർന്ന് മകൻ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമ മേഖലയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കുക എന്ന രീതിയിലാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. സംഗീത സംവിധായകനായും ഗായകനായും ഡയറക്ടറായും അഭിനേതാവുമായും

എല്ലാം ഇതിനോടകം വിനീത് ശ്രീനിവാസൻ തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. ചേട്ടന്റെ തൊട്ടുപിന്നിൽ തന്നെ ധ്യാൻ ശ്രീനിവാസനും എത്തിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ഇതിനോടകം കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങൾ ഒക്കെയും വൻ ഹിറ്റായിരുന്നു.മലർവാടി ആർട്സ് ക്ലബ് എന്ന ആദ്യചിത്രത്തിൽ തുടങ്ങി നിരവധി ഷോർട്ട് ഫിലിമുകളും ആൽബം സോങ്ങുകളും സിനിമകളും തൻറെ തൂലികയിൽ നിന്നും സിനിമാപ്രേമികൾക്ക് മുന്നിൽ പങ്കുവയ്ക്കുവാൻ

വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. വിനീതിന്റെ ലാ കൊച്ചിൻ എന്ന മ്യൂസിക്കൽ ആൽബം വളരെയധികം ആളുകൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസൻ എഴുതിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം യുവാക്കൾക്കിടയിൽ തരംഗമായി മാറുകയായിരുന്നു. ഇപ്പോൾ ധ്യാനും വിനീതും ചെറുപ്പത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് വൈറലായി മാറിയിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ ചെറുപ്പത്തിൽ ധ്യാനിനോട് ചോദിച്ച ഒരു ചോദ്യമാണ് ധ്യാൻ തുറന്ന് പറഞ്ഞിരിക്കുന്നത്. നിന്റെ ചേട്ടത്തിയമ്മയായി മീരാജാസ്മിൻ വരുന്നത് നിനക്കിഷ്ടമാണോ എന്നാണ് വിനീത് അന്ന് ധ്യാനോട് ചോദിച്ചത്. ഈ വാക്കുകൾക്ക് അപ്പോൾ തന്നെ താൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് എന്ന് വിനീത മറുപടി നൽകുന്നുണ്ട്. എന്തുതന്നെയായാലും ധ്യാനിന്റെയും വിനീതിന്റെയും നിഷ്കളങ്കമായ മറുപടികൾ സൈബർ ഇടങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

You might also like