വിവാഹ തിരക്കുകളൊഴിഞ്ഞു.. ഇനി പുതിയ ജീവിതം ; ക്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് വിജയ് മാധവ് – ദേവിക നമ്പ്യാർ ദമ്പതികൾ.!!

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് ദേവിക നമ്പ്യാർ. മലയാള സിനിമയ്ക്ക് പുറമേ, ടെലിവിഷൻ പ്രോഗ്രാമുകളിലും, മലയാളം സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്. ഒരു അഭിനേത്രി എന്നതിലുപരി, മികച്ച ഒരു നർത്തകിയായും, അവതാരക എന്ന നിലയിലും ചുരുങ്ങിയ സമയം കൊണ്ട് നിരവധി പ്രേക്ഷകരെ നേടിയെടുക്കാനും ദേവികക്ക് സാധിച്ചിരുന്നു.”

മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന ടെലിഫിലിമിലൂടെ അഭിനയലോകത്ത്‌ എത്തിയ താരം പിന്നീട് തമിഴ് സിനിമാ ലോകത്തും സജീവമായി മാറുകയായിരുന്നു. ഇക്കാലയളവിൽ മഴവിൽ മനോരമയുടെ “രാക്കുയിൽ ” എന്ന സീരിയലിലൂടെ താരം ശ്രദ്ധിക്കപ്പെടുകയും നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 25ന് മലയാള സംഗീത സംവിധായകനായ വിജയ് മാധവുമായി ദേവികാ നമ്പ്യാരുടെ വിവാഹ നിശ്ചയം ആരാധകർക്ക് ഏറെ സന്തോഷം നിറച്ചിരുന്നു.

താരങ്ങൾ തമ്മിൽ പ്രണയ വിവാഹമാണെന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട്, വളരെ കാലമായി അടുത്തറിയുന്ന രണ്ട് സുഹൃത്തുക്കളാണ് തങ്ങളെന്നും, ഇതൊരു പ്രണയ വിവാഹമല്ല എന്നും താരം പ്രതികരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച ഗുരുവായൂർ അമ്പല നടയിൽ വച്ച് ഇരുവരും വിവാഹിതരായ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ ഇടംപിടിച്ചിരുന്നു. മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട് കൊണ്ട് ബ്രൈഡൽ ഫോട്ടോഷൂട്ടുകളും മറ്റു വീഡിയോകളും ദേവിക

ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.തങ്ങളുടെ പ്രിയ താരത്തിന്റെ വിവാഹത്തിന് നിരവധി ആരാധകരായിരുന്നു ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.” ഞങ്ങളുടെ ജീവിതത്തിലെ ഒരു പഴങ്കഥ മാത്രം” എന്ന ക്യാപ്ഷനിൽ ഇരുവരുടെയും വിവാഹശേഷമുള്ള ചിത്രമാണ് ഇവർ പങ്കുവച്ചിട്ടുള്ളത്. ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും വൈറലായതോടെ നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുമായും എത്തുന്നത്.

You might also like