സഞ്ജു സാംസണൊപ്പം ക്രിക്കറ്റ് കളിച്ച് ചാക്കോച്ചൻ; ചാക്കോച്ചൻ മാസ്റ് എന്ന് ആരാധകർ

ഹേറ്റേഴ്സ് ഇല്ലാത്ത ആരാധകർ മാത്രമുള്ള മലയാള സിനിമ താരം എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ കുഞ്ചാക്കോബോബൻ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കുഞ്ചാക്കോ ബോബൻ അവരുടെ സ്വന്തമാണ്. എല്ലാവരുടെയും പ്രിയപ്പെട്ട ചാക്കോച്ചൻ ആണ്. അഭിനയം മാത്രമല്ല സ്പോർട്സിനോടും ഏറെ താല്പര്യമുള്ള വ്യക്തികൂടിയാണ് ചാക്കോച്ചൻ. ചാക്കോച്ചന്റെ ബാഡ്മിന്റൺ പരിശീലനവും ക്രിക്കറ്റ് പരിശീലനം

ഒക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്ത ആകാറുണ്ട് . കഴിഞ്ഞ ലോക് ഡൗൺ കാലം മുതലാണ് ചാക്കോച്ചൻ സ്പാർട്സിലും ഗെയിംസിലുമൊക്കെ കൂടുതൽ താൽപ്പര്യം കാണിച്ചു തുടങ്ങിയത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണൊപ്പം നെറ്റിൽ ക്രിക്കറ്റ് കളിയ്ക്കുന്ന ചക്കോച്ചന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ചാക്കോച്ചൻ തന്നെയാണ് ഇൻസ്റ്റാപേജിൽ വീഡിയോ

പങ്കു വച്ചിരിക്കുന്നത്. വാട്ട് എ മാച്ച് ഇറ്റ് വാസ് സാംസൺ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. യേസ് ഇറ്റ് ഷുർലി ഹെൽപ്പ്ഡ് ചേട്ടാ എന്നാണ് സഞ്ജു പോസ്റ്റിന് നൽകിയിരിക്കുന്ന മറുപടി. വീഡിയോയിൽ സഞ്ജുവിന്റെ ബോളുകൾ ഫേസ് ചെയ്യുകയും സഞ്ജുവിനായി ബൗൾ ചെയ്യുകയും ചെയ്യുന്നുണ്ട് ചാക്കോച്ചൻ. ചാക്കോച്ചന്റെ പോസ്റ്റും സഞ്ജുവിന്റെ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ക്രിക്കറ്റ് പരിശീലനത്തിന്റെ

വീഡിയോ മുമ്പും താരം പങ്കു വെച്ചിട്ടുണ്ട്. മകൻ ഇസഹാക്കിന്റെ ജനനത്തോടെ ഇസ കുട്ടനും വീഡിയോകളിൽ വരാറുണ്ട്. ചാക്കോച്ചന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്. പുതിയ ചിത്രം ഒറ്റിന്റെ ലൊക്കേഷനിലാണ് താരം ഇപ്പോൾ. മലയാളം, തമിഴ് ഈ ഭാഷകളിലായി എത്തുന്ന ചിത്രത്തിന്‍റെ തമിഴിലെ പേര് ‘രണ്ടകം’ എന്നാണ്.

You might also like