കുക്കറിൽ മിനിട്ടുകൾക്ക് ഉള്ളിൽ രുചിയൂറും തനി നാടൻ മീൻകറി.!!മീൻകറി ശരിയായില്ലെന്ന് ഇനി ആരും പറയല്ലേ.. | Cooker Fish Curry

Cooker Fish Curry : കുക്കർ ഉണ്ടോ.? മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി മാറിക്കഴിഞ്ഞു. ഒരു കുക്കർ മതി നല്ല സൂപ്പർ മീൻ കറി ഉണ്ടാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കിലോ അയല മീൻ നന്നായി ക്ലീൻ ചെയ്ത ശേഷം കല്ലുപ്പ് അല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കുക. അടുത്തതായി വേണ്ടത് ഒരു വലിയ സവാള, ഒരു പിടി ചെറിയ ഉള്ളി, 5 പച്ചമുളക്, 2 തക്കാളി

15 അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി, ആവശ്യത്തിന് കറിവേപ്പില എന്നിവയാണ്. സവാള ചതുരക്കഷണങ്ങളായി മുറിച്ച ശേഷം തക്കാളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കുക. അരക്കുമ്പോൾ അധികം പേസ്റ്റ് ആയി പോകരുത്, ഒപ്പം കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഒരു കുക്കറിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഉലുവ ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ചെറിയ ഉള്ളി

അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി, ചതച്ചതും. പച്ചമുളക് കീറിയതും, അരച്ചു വെച്ചിട്ടുള്ള പേസ്റ്റും, ചേർത്ത് കൊടുക്കുക. ഒപ്പം തന്നെ രണ്ടു തണ്ട് കറിവേപ്പില നാല് പീസ് കുടംപുളി കീറിയതും കൂടെ ചേർത്ത് ഒന്നു മിക്സ് ചെയ്ത് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, 4 ടീസ്പൂൺ മുളകുപൊടി, ഒരു കപ്പ് വെള്ളം, കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ച് രണ്ട് വിസിൽ വന്നു കഴിയുമ്പോൾ

ഓഫാക്കി എയർ പോയി കഴിയുമ്പോൾ തുറന്നു നന്നായിട്ട് ഇളക്കിയതിനുശേഷം അതിലേക്ക് തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. വൃത്തിയാക്കി വച്ചിട്ടുള്ള മീനും കൂടെ ചേർത്ത് കുക്കർ അടച്ചു നാലു മിനിറ്റ് വച്ചതിനുശേഷം കുക്കറിലെ എയർ പോയി കഴിയുമ്പോൾ തുറന്നു ഉപയോഗിക്കാം. ഇങ്ങനെ മീൻ ഉടഞ്ഞു പോകാതെ നല്ല പെർഫെക്ട് ആയി തയ്യാറാക്കി എടുക്കാം. Cooker Fish Curry credit : SajuS TastelanD

You might also like