ഇത് പോലെ ചിക്കൻ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ 😋😋 അടിപൊളി രുചിയിൽ ചിക്കൻ ടിക്ക മസാല ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌

ഇത് പോലെ ചിക്കൻ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ 😋😋 അടിപൊളി രുചിയിൽ ചിക്കൻ ടിക്ക മസാല ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌 ഇതിന്റെ രുചി വേറെ ലെവലാ 👌👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • ചിക്കൻ – 1/2 കിലോ
 • സവാള – 2 എണ്ണം
 • തക്കാളി – 2 എണ്ണം (അരച്ചത് )
 • ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
 • കാശ്മീരി മുളക് പൊടി – 3 ടേബിൾസ്പൂൺ
 • മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
 • ജീരകപ്പൊടി – അരടീസ്പൂൺ
 • ഗരം മസാല പൊടി – 1 ടീസ്പൂ
 • തൈര് – 2 ടേബിൾസ്പൂൺ
 • നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
 • മല്ലിയില – ഒരു പിടി
 • വെണ്ണ – 3-4 ടേബിൾസ്പൂൺ
 • വെജിറ്റബിൾ ഓയിൽ – 3 ടേബിൾസ്പൂൺ
 • കുക്കിംഗ്‌ ക്രീം – 3 ടേബിൾസ്പൂൺ
 • കസൂരി മേത്തി – 1 ടേബിൾസ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ ചിക്കനിൽ മസാല പുരട്ടിവയ്ക്കണം, ശേഷം ഓയിലിൽ വറുത്തെടുക്കാം. ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ സവാളയും, ഇഞ്ചി വെളുത്തുള്ളി അരച്ചതും, മസാലയും ചേർത്ത് വഴറ്റാം, ഇതിൽ അരച്ച് വച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റാം. ഇതിൽ വറുത്തുവച്ച ചിക്കൻ ചേർക്കാം. ഇതിൽ ചെറുചൂടുവെള്ളം ചേർക്കാം, കുറച്ച് സമയം അടച്ചുവച്ച ശേഷം ഇതിൽ മല്ലിയിലയും, ക്രീമും, വെണ്ണയും,കസൂരി മേത്തിയിലയും ചേർത്ത് ഇളക്കാം.നല്ല രുചിയുള്ള ചിക്കൻ ടിക്ക മസാല തയ്യാർ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

You might also like