Cherupayar Chammandhi podi Recipe : എല്ലാ ദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള കറികൾ വിളമ്പണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക വീട്ടമ്മമാരും.എന്നാൽ എങ്ങനെയൊക്കെ ചെയ്താലും അവസാനം ഒരേ ടേസ്റ്റിൽ ഉള്ള കറികളിൽ തന്നെ ചെന്ന് അവസാനിക്കുന്നത് ആവും പതിവ്. എന്നാൽ ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം കൂട്ടി കഴിക്കാവുന്ന രുചികരമായ ഒരു ചെറുപയർ ചമ്മന്തി പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ചമ്മന്തിപ്പൊടി തയ്യാറാക്കാനായി ആദ്യം കാൽ കപ്പ് അളവിൽ ചെറുപയർ എടുക്കണം. അത് വെള്ളമൊഴിച്ച് നല്ലതു പോലെ കഴുകിയ ശേഷം മാറ്റി വയ്ക്കാം. അതിനു ശേഷം ഒരു ചീനച്ചട്ടിയെടുത്ത് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തു വച്ച ചെറുപയർ ഇട്ടു കൊടുക്കുക. ചെറുപയർ വറുത്ത് ഇളം ബ്രൗൺ നിറമായി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. അതേ ചട്ടിയിൽ തന്നെ നാല് ഉണക്കമുളക് കൂടി വറുത്തെടുക്കാവുന്നതാണ്. ചെറുപയറും ഉണക്കമുളകും ഒന്ന് ചൂടാറി വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് തരിതരിപ്പോടെ ഒന്ന് അടിച്ചെടുക്കുക.
അതിനുശേഷം അതേ ജാറിലേക്ക് കാൽ കപ്പ് അളവിൽ തേങ്ങ, മൂന്ന് വെളുത്തുള്ളി, രണ്ട് ചെറിയ ഉള്ളി, മൂന്ന് കറിവേപ്പില, ചെറിയ ഉണ്ട പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കാവുന്നതാണ്. ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.അതുപോലെ എണ്ണയും ഉപയോഗിക്കേണ്ടതില്ല. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ ചമ്മന്തി
റെഡിയായി കഴിഞ്ഞു. ചൂട് ചോറിനോടൊപ്പവും കഞ്ഞിയോടൊപ്പവുമെല്ലാം ഒരു അടിപൊളി കോമ്പിനേഷൻ ആയിരിക്കും ഈ ഒരു ചമ്മന്തി എന്ന കാര്യത്തിൽ സംശയം വേണ്ട. വളരെയധികം പ്രോട്ടീൻ റിച്ചായ രുചികരമായ ഈ ചമ്മന്തി ഒരിക്കലെങ്കിലും തീർച്ചയായും ട്രൈ ചെയ്ത് നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.