കു‍ഞ്ഞുവാവയ്ക്കൊപ്പം ചേച്ചിപ്പെണ്ണിന്റെ ആദ്യ പിറന്നാൾ: പത്മയക്ക് പിറന്നാളാശംസയുമായി അശ്വതി ശ്രീകാന്ത്

അവതാരകയായി വന്ന് ജനഹൃദയം കീഴടക്കിയ വ്യക്തിത്വത്തിന് ഉടമയാണ് അശ്വതി ശ്രീകാന്ത്. അവതാരകയെന്ന നിലയിലാണ് അശ്വതിയെ മലയാളികൾ ആദ്യം അടുത്തറിഞ്ഞത് എന്നാൽ എഴുത്തുകാരിയെന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള അശ്വതി ആർജെയായി ഏറെ നാൾ പ്രവർത്തിച്ച ശേഷമാണ് ഫ്ളവേഴ്സിന്റെ കോമഡി സൂപ്പർ നെെറ്റിൽ സൂരാജിനൊപ്പം അവതാരകയായി എത്തുന്നത്. പിന്നീട് ചക്കപ്പഴം എന്ന ഒരൊറ്റ സീരിയലിലൂടെ താരം അഭിനയരംഗത്തും കഴിവ് തെളിയിച്ചു. ഫ്ളവേഴ്സിൽ സംപ്രഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ അം​ഗങ്ങളെല്ലാം ഒരു കുടുംബം പോലെയാണന്നും അശ്വതി പറയാറുണ്ട്. അതിലുപരി താരം സോഷ്യൽ മീഡിയ ​രം​ഗത്തും സജീവമാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലാണ്. ഇപ്പോൾ ഏറ്റവും പുതിയതായി താരം പങ്കുവച്ചിരിക്കുന്നത് തന്റെ ഇളയ കുഞ്ഞുമായി മൂത്തമകൾ പത്മയുടെ ബർത്ത് ഡേ ചിത്രങ്ങളാണ്

അനിയത്തി വാവയ്‌ക്കൊപ്പം പത്മയുടെ ആദ്യ പിറന്നാൾ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യ്ത ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പത്മയുടെ ജന്മദിനം. അമ്മ അശ്വതിക്കും അച്ഛൻ ശ്രീകാന്തിനും ഒപ്പം പത്മയുടെ കൂട്ടുകാരും ചേർന്നുള്ള കേക്ക് കട്ടിങ് ചടങ്ങിന്റെ ചിത്രങ്ങളാണ് അശ്വതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ വേളയിൽ മകൾക്കു വേണ്ടി അശ്വതി ഒരു സ്‌പെഷൽ കുറിപ്പും കരുതിയിരുന്നു. കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, പത്മയാണ് അത് എന്നാണ് ഇപ്പോഴും എന്റെ തോന്നൽ…

അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഇന്ന് ഒരു എട്ടു വയസ്സുകാരിയായത്…’എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്. ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു!’ ചിത്രത്തിനൊപ്പം അശ്വതി കുറിച്ച വാക്കുകളാണിത്. അശ്വതിയുടെ മകൾ പത്മയ്ക്കൊപ്പമുള്ള മറ്റേർണിറ്റി ഫോട്ടോഷൂട്ടും, കുഞ്ഞുണ്ടായി കഴിഞ്ഞ് മകളുമായി വീട്ടിലേക്ക് വന്ന വേളയിലെ അശ്വതിയുടെയും രണ്ടു മക്കളുടെയും ചിത്രവും സോഷ്യൽ മീഡിയായിൽ ഏറെ വെെറലായിരുന്നു

You might also like