ഇരുപത്തിയെട്ടാം വയസ്സിൽ 45 കാരിയും 45 ആം വയസ്സിൽ 20 കാരിയും! പ്രായത്തെ പലതവണ തോൽപ്പിച്ച മഞ്ജുഷയുടെ ചർമ രഹസ്യം ഇതാണ്!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് ഒരു വീട്ടമ്മ പങ്കുവെച്ച രണ്ടു ചിത്രങ്ങളാണ്. പത്തനംതിട്ട സ്വദേശിയായ മഞ്ജുഷ ആണ് തന്റെ ഇരുപത്തിയെട്ടാം വയസ്സിലെയും 45 ആം വയസ്സിലെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം എല്ലാവർക്കും സംശയം. ഇതെന്തുപറ്റി ചിത്രങ്ങൾ മാറി പോയതായിരിക്കും എന്ന് എല്ലാവരും കരുതി. കാരണം 28 കാരിക്ക് 45 കാരിയുടെ രൂപവും 45 കാരിക്ക് 28കാരിയുടെ രൂപവുമായിരുന്നു.

ഈ രണ്ടു ചിത്രങ്ങളും തൻറെ തന്നെയാണെന്നും ചിത്രങ്ങൾ മാറി പോയിട്ടില്ലെന്നും ജീവിത സാഹചര്യങ്ങളാണ് തന്നെ ഇത്രത്തോളം മാറ്റിയെടുത്തത് എന്നും മഞ്ജുഷ തന്നെ ഫേസ്ബുക്കിൽ കുറിച്ചു. എറണാകുളത്ത് താമസിക്കുന്ന മഞ്ജുഷ ഇന്നൊരു ബ്യൂട്ടീഷൻ ആണ് . എന്നാൽ 20 വർഷങ്ങൾക്കു മുൻപത്തെ മഞ്ജുഷ ഇതായിരുന്നില്ല. പതിനേഴാം വയസ്സിലായിരുന്നു മഞ്ജുഷയുടെ വിവാഹം. എന്നാൽ സ്വപ്നം കണ്ടതുപോലെ സുഖകരമായിരുന്നില്ല ജീവിതം . മൂന്നു കുട്ടികൾ

ആയപ്പോൾ തണൽ ആകേണ്ടി വന്ന ഭർത്താവ് പാതിവഴിയിൽ ഉപേക്ഷിച്ചു. അപ്പോൾ മഞ്ജുഷക്ക് പ്രായം 28. പക്ഷേ തോറ്റു കൊടുത്തില്ല മഞ്ജുഷ. കൈയിലുണ്ടായിരുന്ന പണം സ്വരുക്കൂട്ടി ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച മസ്കറ്റിലേക്ക് വിമാനം കയറി. നീണ്ട ഒമ്പത് വർഷക്കാലം അവിടെ ജോലി ചെയ്തു. പിന്നെ തന്നെ കാത്തിരുന്ന പൊന്നോമനകളെ അടുത്തേക്ക് മടങ്ങി എത്തി. ജീവിതം പുനരാരംഭിച്ചു. പ്രതിസന്ധികൾ നിറഞ്ഞ ആ ജീവിത കാലഘട്ടത്തിൽ ശരീരത്തിന് മാത്രമല്ല മനസിനും വാർദ്ധക്യം

പിടിച്ചിരുന്നു എന്ന് മഞ്ജുഷ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മഞ്ജുഷയുടെ കുറുപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ : എന്റെ കൗമാരത്തിൽ ഞാൻ ചിന്തിച്ചിരുന്നു.. ഒരു 45 വയസ്സു വരെ, അല്ലെങ്കിൽ ഒരു അൻപതു വയസ്സുവരെ ഒക്കെ ജീവിച്ചാൽ മതി.. പക്ഷേ, ഇപ്പോൾ ഈ പ്രായത്തിൽ..ഈ നാൽപ്പത്തിയഞ്ചാം വയസ്സിൽ കുറ്റബോധത്തോടെ ഞാൻ പറയുന്നു…. അന്നത്തെ എന്റെ ചിന്തകൾ തെറ്റായിരുന്നു എന്ന്.. അന്നു കണ്ടതിൽ കൂടുതൽ സ്വപ്‌നങ്ങൾ, ഇന്നാണ് കാണുന്നത് എന്ന്…അന്ന് ആഗ്രഹം മൊട്ടിട്ടുവെങ്കിൽ ഇപ്പോൾ ആണ്.. അതു വിരിയുന്ന കാലം എന്ന്…

You might also like