പ്രണയിക്കാൻ പറ്റിയിട്ടില്ല…. പ്രണയിക്കാൻ തീരുമാനിച്ചു കല്യാണവും കഴിഞ്ഞു അതാണ് സംഭവിച്ചത്.. വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ടോഷും ചന്ദ്രയും

ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണോ വിവാഹിതരായത് എന്ന ചോദ്യത്തിന് പ്രണയിക്കാൻ തീരുമാനിച്ചു കല്യാണം കഴിച്ച എന്ന് രസകരമായ മറുപടി നൽകി ടോഷ്യും ചന്ദ്രയും. ഇന്നലെ ആയിരുന്നു മലയാള പ്രേക്ഷകർ കാത്തിരുന്ന താര വിവാഹം നടന്നത്. വളരെ സ്വകാര്യമായ ചടങ്ങിനുശേഷം താര ജോഡികളായ ടോഷും ചന്ദ്രയും ഇന്ന് രാവിലെയോടെയാണ് മാധ്യമങ്ങളെ കണ്ടത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങളെ അടുപ്പിച്ചിരുന്നില്ല. വളരെ സ്വകാര്യമായി

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഇന്നാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ മാധ്യമ പ്രവർത്തകൻ ചോദിച്ച രസകരമായ ചോദ്യത്തിന് താര ജോഡികൾ ഉത്തരം നൽകുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വളരെ നാളത്തെ പ്രണയത്തിന് ശേഷമാണോ നിങ്ങൾ വിവാഹം കഴിച്ചത് എന്നായിരുന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. ചിരിച്ചുകൊണ്ട്

പ്രണയിക്കാൻ പറ്റിയില്ല എന്നാണ് ഇരുവരും മറുപടി പറഞ്ഞത്. വെള്ള ലഹങ്കയിൽ അതീവ സുന്ദരിയായ ആണ് ഫങ്ക്ഷന് ചന്ദ്ര എത്തിയത്. ചുവപ്പ് ഷർട്ടിലും ബ്ലാക്ക് പന്റിലും സ്യൂട്ടിലും ആയിരുന്നു. ടോഷ് ഫങ്ക്ഷന് എത്തിയത് താര ജോഡികളെ കാണാനും ആശംസകൾ അറിയിക്കാനും ബന്ധുമിത്രാദികൾ അടക്കം നിരവധി പേരാണ് എത്തിയത്. മലയാളി പ്രേക്ഷകർ കാത്തിരുന്ന വാർത്തയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം ടെലിവിഷൻ താരങ്ങളായ

ചന്ദ്ര ലക്ഷ്മണും, ടോഷ് ക്രിസ്റ്റിയും ആരാധകരുടെ ഇഷ്‍ട താരങ്ങളാണ്. ടെലിവിഷൻ പരമ്പരയിൽ നായകനും നായികയുമായി എത്തിയതോടെയാണ് ഇരുവരും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായത്. സീരിയൽ സെറ്റിൽ വെച്ചാണ് സുഹ്യത്തുക്കളാകുന്നതും, പ്രണയത്തിലാകുന്നതും പീന്നിട് വീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇരു വീട്ടുകാരും വിവാഹമുറപ്പിച്ചതിനു ശേഷം തങ്ങളുടെ പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമുള്ള വിശേഷങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്ക് വെച്ചിരുന്നു.

Rate this post
You might also like