ചക്കയും അരിപ്പൊടിയും ഉണ്ടോ? നല്ല അടിപൊളി നാലുമണി പലഹാരം തയ്യാർ| Chakka With Rice Flour Evening Snack

Chakka With Rice Flour Evening Snack : വേനലവധിക്ക് നാട്ടിൽ വരുന്ന കുട്ടികൾക്ക് ചക്ക വിഭവങ്ങൾ എന്നും കൗതുകമാണ്. ചക്ക വച്ചുള്ള ധാരാളം വിഭവങ്ങൾ നമ്മുടെ ഒക്കെ വീടുകളിലെ അമ്മുമ്മമാർക്ക് അറിയാം. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവർക്കും ആകെ അറിയുന്നത് ചക്ക വറ്റലിനെ പറ്റിയും ചക്കയപ്പത്തിനെ പറ്റിയും മാത്രമാവും. പിന്നെ കുറച്ചു കുട്ടികൾക്ക് ചക്ക പുഴുക്കിനെ പറ്റിയും ചക്ക പായസത്തെ പറ്റിയും അറിയാമായിരിക്കും. എന്നാൽ ചക്ക കൊണ്ട് ധാരാളം പലഹാരങ്ങൾ

ഉണ്ടാക്കാൻ സാധിക്കും. കൊറോണ കാലത്ത് ചക്ക കേക്ക്, ചക്ക ഐസ്ക്രീം ഒക്കെ ട്രെൻഡിംഗ് ആയത് ആണല്ലോ.ചക്കയും അരിപ്പൊടിയും കൊണ്ടുള്ള ഒരു ചായക്കടി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചായക്കടി നാവിനു ഒരു വേറിട്ട അനുഭവം ആയിരിക്കും.ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ നല്ല പഴുത്ത കുറച്ചു ചക്ക ചുള

വൃത്തിയാക്കി കുരു കളഞ്ഞ് എടുക്കുക. ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയതിന് ശേഷം കുറച്ചു അരിപ്പൊടിയും കൂടി ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കുക.ഒരു പാത്രത്തിൽ കുറച്ച് ശർക്കര എടുത്ത് വെള്ളം ചേർത്ത് പാനി ആക്കുക. ഈ സമയം അരച്ചു വച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റാം. ഉരുക്കിയ ശർക്കരയും ചേർത്ത് യോജിപ്പിച്ചതിന്

ശേഷം കുറച്ചു അരിപ്പൊടിയും വെള്ളവും കൂടി ചേർത്ത് മിക്സിയിൽ ഇട്ടതിന് ശേഷം കുഴമ്പ് പരുവത്തിലാക്കി എടുക്കാം.ഇതിലേക്ക് അപ്പക്കാരവും ഒരു നുള്ള് ഉപ്പും കറുത്ത എള്ളും കൂടി ചേർത്തതിന് ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ഉണ്ണിയപ്പത്തിന് ഒക്കെ ഒഴിക്കുന്നത് പോലെ ഒഴിച്ച് പലഹാരം ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്ന രീതിയും വേണ്ട ചേരുവകളും അളവും എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്.

You might also like