ശെരിക്കും ഞെട്ടിച്ചു.!!ഇനി പഴുത്ത ചക്ക കളയല്ലേ?രുചിയോടെ വിളമ്പാം ചക്കപ്പായസം.!!വായിൽ കപ്പലോടും. | Chakka Payasam Vishu Special Recipe

Chakka Payasam Vishu Special Recipe : ചക്കയുടെ സീസൺ ആയാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. അതിൽ തന്നെ മിക്കവരുടെയും പ്രിയ വിഭവങ്ങളിൽ ഒന്നായിരിക്കും ചക്കപ്പായസം. വളരെ എളുപ്പത്തിൽ ഒരു ചക്ക പായസം എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.ചക്ക പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വിഭവങ്ങൾ നല്ലതുപോലെ പഴുത്ത ചക്ക തൊലിയും കുരുവും കളഞ്ഞു വൃത്തിയാക്കി

എടുത്തത്, ശർക്കര ഒരുണ്ട, അത് പാനിയാക്കാൻ ആവശ്യമായ വെള്ളം, നെയ്യ്, തേങ്ങയുടെ രണ്ടാം പാൽ, ഒന്നാം പാൽ, കശുവണ്ടി, കറുത്ത മുന്തിരി എന്നിവയാണ്.ആദ്യം തന്നെ എടുത്തു വച്ച ചക്കയുടെ ചുള രണ്ടു മൂന്നു തവണയായി മിക്സിയിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ ശർക്കരപ്പാനി ഉണ്ടാക്കാനുള്ള ശർക്കര ഇട്ടു കൊടുക്കുക.

അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഉരുക്കി എടുക്കണം. ശേഷം അത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. പായസം തയ്യാറാക്കാനായി ഒരു വലിപ്പമുള്ള അടി കട്ടിയുള്ള പാത്രം സ്റ്റൗവിൽ വച്ച് ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച ചക്കയുടെ പേസ്റ്റ് അല്പം നെയ്യ് എന്നിവ ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ചെറുതായിട്ട് തിളച്ചു തുടങ്ങുമ്പോൾ ശർക്കര പാനി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഇതൊന്ന് വെന്ത് തുടങ്ങുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം. ശേഷം തേങ്ങയുടെ ഒന്നാം പാൽ കൂടി ഒഴിച്ച് ഒന്ന് ചെറുതായി തിള വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. അതിനു ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ എടുത്തു വച്ച കശുവണ്ടിയും കറുത്ത മുന്തിരിയും വറുത്തെടുക്കാം. പായസത്തിൽ അതുകൂടി ചേർത്ത് നല്ലതുപോലെ ഇളക്കിയാൽ നല്ല രുചിയുള്ള ചക്കപ്പായസം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like